സര്‍ക്കാര്‍ സര്‍വീസ് തസ്തികയിലേയ്ക്കുളള വിജ്ഞാപനലിസ്റ്റ് കണ്ട് ഞെട്ടി സണ്ണിലിയോണ്‍
ബീഹാര്‍ പൊതു ആരോഗ്യ വകുപ്പിലെ എഞ്ചിനിയറിംഗ് വകുപ്പ് ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികയിലേയ്ക്ക് ജോലി ലഭിച്ചതില്‍ ഞെട്ടി സണ്ണി ലിയോണ്‍.എഞ്ചിനീയറിംഗ് വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥിയുടെ പേരും നടിയുടെ പേരും ഒന്നു തന്നെ.തന്റെ പേരിലുള്ള ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിന്റെ സന്തോഷം ട്വിറ്ററിലൂടെയാണ് താരം പങ്കുവെച്ചത്.
ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ബീഹാര്‍ പൊതു ആരോഗ്യ വകുപ്പിലെ എഞ്ചിനിയറിംഗ് വകുപ്പ് ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികയിലേയ്ക്കാണ് ഇവര്‍ക്ക് ജോലി ലഭിച്ചിരിക്കുന്നത്.സണ്ണി ലിയോണ്‍ എന്ന പേരില്‍ അപേക്ഷ സമര്‍പ്പിച്ച ഒരാള്‍ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്.
അപേക്ഷകാരിയുടെ അച്ഛന്റെ പേരിനു താഴെ ലിയോണ ലിയോണ്‍ എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.17000 അപേക്ഷകളില്‍ ജനറല്‍ തസ്തികയില്‍ അപേക്ഷിച്ചിട്ടുള്ള ഈ ഉദ്യോഗാര്‍ഥി 98.5 പോയിന്റ് മാര്‍ക്ക് നേടിയിട്ടുള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്.
1991 മെയ് 13 നാണ് ഇവരുടെ ജനന തീയതി. ഇത് വ്യാജ ഫ്രൊഫൈല് ആണോ അല്ലയോ എന്നുളള കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം ഇപ്പോള്‍ പ്രസിദ്ധികരിച്ചിരിക്കുന്നതെ മെരിറ്റ് ലിസ്റ്റാണെന്നും ഇങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി 24 ന് മുമ്ബ് അധികൃതരുമായി ബന്ധപ്പെടണമെന്നും നോട്ടീസ് നല്കിയിട്ടുണ്ടത്രേ.
https://www.facebook.com/Malayalivartha