രഹസ്യ വിവാഹം, സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ന്നു; നടി അതിഥിയെ വിവാഹം കഴിച്ചെന്ന് നടന്; സമ്മതിച്ചു തരാതെ നടി
നടി അതിഥി മേനോനും നടന് അഭി ശരവണനും വിവാഹിതരായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അഭി തന്നെയാണ് വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തു വിട്ടത്. പത്രസമ്മേളനം വിളിച്ചാണ് അഭി ആദ്യം വിവാഹ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും കാണിച്ചത്. പിന്നാലെ ഇരുവരുടെയും സ്വകാര്യ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഒരു മുറിയില്‍ വെച്ച് ഇരുവരും വിവാഹം കഴിക്കുന്നതിന്റെയും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെയും വീഡിയോയാണ് പുറത്തു വന്നത്.
എന്നിട്ടും അഭിയെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭിയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് നടന്റെ കുടുംബം ആരോപിച്ചു. ഇതോടെയാണ് നടി പോലീസില്‍ പരാതി നല്കി. താന്‍ അഭിയെ വിവാഹം കഴിച്ചിട്ടില്ലെന്നും തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയുമാണെന്ന് നടി ആരോപിച്ചു.
'അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.'-അതിഥി മാധ്യമങ്ങളോട് പറഞ്ഞു
2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകള്‍. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാര്‍ഥപേര് ആതിര സന്തോഷ് എന്നാണ്.
https://www.facebook.com/Malayalivartha