കൂട്ടുകാർക്കൊപ്പവും കുടുംബത്തിനൊപ്പവും ജന്മദിനം ആഘോഷിച്ച് സ്റ്റീഫന്‍ ദേവസ്സി; പ്രശസ്ത കീബോര്‍ഡിസ്റ്റായ സ്റ്റീഫന്‍ ദേവസ്സിയുടെ പിറന്നാൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സംഗീത ലോകത്തെ ഏറെ ഹരം കൊള്ളിച്ച പ്രശസ്ത കീബോര്‍ഡിസ്റ്റായ സ്റ്റീഫന്‍ ദേവസ്സിയുടെ പിറന്നാൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 ഫെബ്രുവരി 23-ന് ജനിച്ചു. കേരളത്തിലെ ഒരു കീബോര്‍ഡിസ്റ്റാണ് സ്റ്റീഫന്‍ ദേവസ്സി. മലയാള ടെലിവിഷന്‍ ചാനലുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.ലെസ്ലി പീറ്റര്‍ ആണ് സംഗീതത്തില്‍ ഇദ്ദേഹത്തിന്റെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തുശ്ശൂര്‍ ചേതന മ്യൂസിക് അക്കാഡമിയില്‍ പിയാനോ കോഴ്സിന് ചേര്‍ന്നു. ഇവിടെ നിന്നും ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സില്‍ പിയാനോ 8 - ആം ഗ്രേഡ് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. ഈ സ്കോര്‍ ഏഷ്യയിലെ തന്നെ റെക്കോര്‍ഡ് ആണ്. യമഹ ഇന്‍സ്ട്രുമെന്റ് കമ്ബനി സ്റ്റീഫന്‍ ദേവസ്സിയെ ഔദ്യോഗിക കീബോര്‍ഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നല്കി.
18-ആം വയസ്സില്‍ ഗായകന് ഹരിഹരന്റെ ട്രൂപ്പില്‍ അഗംമായി. തുടര്‍ന്ന് എല്‍. സുബ്രഹ്മണ്യം, ശിവമണി, സാക്കിര്‍ ഹുസൈന്, അംജദ് അലിഖാന്, എ.ആര്. റഹ്മാന്, യു ശ്രീനിവാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 19-ആം വയസ്സില്‍ ഗായകന് ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവന് എന്ന മ്യൂസിക് ബാന്‍ഡിനു രൂപം നല്കി. ഗോസ്പെല്‍ റോക്ക് ബാന്‍ഡിന്റെ റെക്സിലെ കീബോര്‍ഡിസ്റ്റാണ് ഇദ്ദേഹം. ടൊറൊന്റോയില്‍ വച്ചു ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ് ബാന്‍ഡ് നൊപ്പം ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ മുന്പില് സംഗീതം അവതരിപ്പിച്ചു. ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചത്.
മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചര്‍ ആയി സ്റ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റൊമാന്‍സാ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആല്‍ബങ്ങളും സ്റ്റീഫന്‍ തയ്യാറാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha