എനിയ്ക്ക് അല്പം ഇടവേള തരൂ... പ്രിയങ്കയുടെ ബേബി ബംബിനെ കുറിച്ച് അമ്മ മധു
ബോളിവുഡ് സിനിമയെ ആകെ ഞെട്ടിപ്പിച്ച ഒരു വാര്‍ത്തയായിരുന്നു നടി പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത. വിവാഹത്തിനു മുന്‍പ് തന്നെ താരം ഗര്‍ഭിണിയായിരുന്നെന്നും അതു കൊണ്ടാണ് വേഗം വിവാഹിതയായതെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ താരം അമ്മയാകാന്‍ പോകുന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മാധു ചോപ്ര രംഗത്തെത്തിയിട്ടുണ്ട്.
മകള്‍ ഗര്‍ഭിണിയല്ലെന്നും വയറ് തോന്നിക്കാന്‍ കാരണം ഫോട്ടോ എടുത്തതിന്റെ പ്രശ്നമാണെന്ന് മധു പറഞ്ഞു. ചില ആംഗിളില്‍ നിന്നുള്ള ഫോട്ടോയ്ക്ക് മാത്രമാണ് ഈ പ്രശ്നം. മറ്റ് ചിത്രങ്ങളില്‍ ഈ പ്രശ്നമില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.എല്ലാവരും ആ ഔട്ട് ഫിറ്റിനെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. വസ്ത്രത്തില്‍ മനോഹരിയായിരുന്നു മകളെന്നും മധു ചോപ്ര പറഞ്ഞു.
അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിച്ചപ്പോള്‍ ഇതിനെ കുറിച്ച് പ്രിയങ്കയോട് സംസാരിച്ചിരുന്നുവെന്നു മധു ചോപ്ര പറഞ്ഞു. എനിയ്ക്ക് അല്പം ഇടവേള തരൂ എന്നാണ് അവള് തന്നോട് പറഞ്ഞത് മധു ചോപ്ര പറഞ്ഞു. കൂടാതെ ആ ഫോട്ടോ ഷൂട്ട് നടക്കുമ്ബോള്‍ അവള് അതീവ ക്ഷീണിതയായിരുന്നു.
അതു കൊണ്ടാണ് മോശമായ പോസില്‍ ചിത്രം ലഭിച്ചതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക അമ്മയാകാന്‍ പോകുന്നു എന്നുളള വാര്‍ത്ത ബോളിവുഡില്‍ ചൂട്പിടിച്ച ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha