ഞാൻ പറഞ്ഞതിലെന്താണ് തെറ്റ്? ബാലച്ചേട്ടന്റെ ഡിവോഴ്സ് കഴിഞ്ഞുവെന്നായിരുന്നു എല്ലാവരും കരുതിയത്- പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സീരിയൽ നടി പ്രതീക്ഷ
നടന് ബാലയുടെകടുത്ത ആരാധികയാണ് താനെന്ന് സീരിയൽ നടി പ്രതീക്ഷ വെളിപ്പെടുത്തിയിരുന്നു. റിമി ടോമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ബാലയോടുള്ള ആരാധനയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. അതിന് ശേഷമാണ് മറ്റൊരു പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയത്. സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിധികര്‍ത്താവായാണ് ബാലയെത്തിയത്. അന്നും താന്‍ ഈ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം ഫോട്ടോയും എടുത്തിരുന്നു. അത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ ആളുകള്‍ ആരാധിക്കാറില്ലേ, അത് പോലെയാണ് താനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. യൂട്യൂബിലൂടെ പ്രചരിക്കുന്ന വാര്‍ത്ത ഫേക്കാണെന്നും അത് ആരും വിശ്വസിക്കരുതെന്നും പ്രതീക്ഷ പറയുന്നു. താന്‍ പറഞ്ഞതിലെന്താണ് തെറ്റെന്നും താരം ചോദിക്കുന്നു. ബാലച്ചേട്ടന്റെ ഡിവോഴ്സ് കഴിഞ്ഞുവെന്നായിരുന്നു നേരത്തെ എല്ലാവരും കരുതിയത്. അത് പോലും തെറ്റാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നും താരം ചോദിക്കുന്നു.
റിമി ചേച്ചിയെക്കുറിച്ചും വളരെ മോശം പരാമര്‍ശമാണ് ആ വീഡിയോയില്‍ നടത്തിയത്. സെറ്റാക്കി എന്നൊക്കെയാണ് പറയുന്നത്. എന്തിന്രെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. ശരിക്കും ഒരു ഫാന്‍ ഗേള്‍ മൊമന്റായിരുന്നു. ബാല സുഹൃത്താണെന്നും അദ്ദേഹത്തോട് പറയാമെന്നുമായിരുന്നു ചേച്ചി പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വിവാഹ വാര്‍ത്ത വിശ്വസിക്കരുതെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha