Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...


ലെനയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍..കുഴിമന്തിയല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ.. ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവർ ആരാണ് ?


പാലക്കാടിന് വീണ്ടും അടിപതറുന്നു.. പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡന പരാതി..അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി..


ഇറാനിൽ വൻ ആക്രമണം.. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്ഫഹാനിലെ ആയുധശാലയെ തകർത്ത് അമേരിക്ക.. വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്..


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...

നയന യാത്രയായത് അവസാന ആഗ്രഹം ബാക്കിവെച്ച്... ആ വാക്കുകളിൽ നിന്ന് നിശബ്ദമായ ഒരു കരച്ചിൽ വായിച്ചെടുക്കാമായിരുന്നു- വെളിപ്പെടുത്തലുമായി രവി മേനോൻ

25 FEBRUARY 2019 11:53 AM IST
മലയാളി വാര്‍ത്ത

യുവ മലയാള സംവിധായിക നയന സൂര്യനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ദേവരാജൻ മാസ്റ്ററെ കുറിച്ച് ലെനിൻ രാജേന്ദ്രൻ തുടങ്ങിവെച്ച ഡോക്യുമെന്ററി എത്രയും വേഗം പൂർത്തിയാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് നയന തന്നെ അഞ്ച് ദിവസങ്ങൾക്ക് മുമ്പ് വിളിച്ചിരുന്നതായി  ഗാന നിരൂപകൻ രവിമേനോൻ. വേദനയോടെ രവി മേനോൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ...


“ജീവിതത്തിലെ “ട്വിസ്റ്റുകൾ” ചിലപ്പോൾ എത്ര വിചിത്രം, ക്രൂരം. സിനിമയെപ്പോലും അതിശയിക്കും അവ...

അവസാനമായി നയന വിളിച്ചത് അഞ്ചു ദിവസം മുൻപാണ്. ദേവരാജൻ മാസ്റ്ററെ കുറിച്ച് ലെനിൻ രാജേന്ദ്രൻ തുടങ്ങിവെച്ച ഡോക്യുമെന്ററി എത്രയും വേഗം പൂർത്തിയാക്കാൻ സഹായിക്കണം. അതാണാവശ്യം. അര മണിക്കൂർ ദൈർഘ്യം വേണ്ട ഡോക്യുമെന്ററിക്ക് വേണ്ടി മണിക്കൂറുകൾ നീളുന്ന റഷസ് ആണ് ലെനിൻ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നത്. “സാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആ ചിത്രം പൂർത്തിയാക്കി പ്രദർശിപ്പിക്കണമെന്ന്.” നയന പറഞ്ഞു. “അപ്പോളോയിലെ ഐ സി യുവിൽ കിടക്കുമ്പോഴും അതിനെ കുറിച്ച് ഇടക്കിടെ സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്ത ഭാഗം കണ്ട് ചേട്ടൻ ഒരു സ്ക്രിപ്റ്റ് എഴുതിത്തന്നാൽ നമുക്ക് എത്രയും വേഗം പണി തുടങ്ങാം..”

അതൊരു അധികപ്രസംഗവില്ലേ നയന?– എന്റെ മറുചോദ്യം. “വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ ആണ് ആ ഡോക്യുമെന്ററി ചെയ്യുക എന്നാണ് ലെനിൻജി എന്നോട് പറഞ്ഞത്. പതിവ് ചിട്ടവട്ടങ്ങൾ ഒന്നും ഉണ്ടാവില്ല. സിനിമയിലെ ഗാനരംഗങ്ങൾ പോലും. ലെനിൻ ജി മനസ്സിൽ കണ്ടത് എന്തെന്ന് നമ്മൾ എങ്ങനെ അറിയും? അതറിയാതെ എങ്ങനെ സ്ക്രിപ്റ്റ് എഴുതും?”

ഫോണിന്റെ മറുതലയ്ക്കൽ നീണ്ട മൗനം.“ശരിയാണ് ചേട്ടാ. സാറിന്റെ മനസ്സിലുള്ളത് നമുക്ക് സങ്കൽപ്പിച്ചെടുക്കാൻ പോലും പറ്റില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹത്തതിന്റെ ഉള്ളിലെ സ്‌ക്രീനിൽ സിനിമ ഓടുന്നുണ്ടാകും. എങ്കിലും ഈ ഡോക്യുമെന്ററി നമുക്ക് തീർത്തേ പറ്റൂ. ഇതിന്റെ വർക്ക് തുടങ്ങുന്ന കാലം മുതൽ കാര്യങ്ങളൊക്കെ ചേട്ടനുമായി ഡിസ്കസ് ചെയ്തിട്ടുണ്ടല്ലോ. ആ ഓർമ്മയിൽ ഒരു സ്ക്രിപ്റ്റ് എഴുതിത്തന്നാൽ മതി…”ഒരു നിമിഷം നിർത്തി നയന പറഞ്ഞു: “സാറിന് വേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്തിന് ഇത്രകാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി കൂടെ നടന്നു…” ആ വാക്കുകളിൽ നിന്ന് നിശബ്ദമായ ഒരു കരച്ചിൽ വായിച്ചെടുക്കാമായിരുന്നു എനിക്ക്. സമ്മതിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പിന്നെ.

“ഷൂട്ട് ചെയ്ത ഭാഗങ്ങൾ ആദ്യം നമുക്ക് ഒന്ന് കണ്ടുനോക്കാം. കുറെ നേരം വേണ്ടിവരും”- നയന പറഞ്ഞു. “ ഏതായാലും തിങ്കളാഴ്ച്ച ഞാൻ ചേട്ടന്റെ ഓഫീസിൽ വരുന്നുണ്ട്. അത് കഴിഞ്ഞു തീരുമാനിക്കാം. എത്രയും പെട്ടെന്ന് വേണം.” ശരി എന്ന് ഞാൻ.

ഇന്നായിരുന്നു ആ തിങ്കളാഴ്ച്ച. വേദനയോടെ നയനയെ ഓർത്തുകൊണ്ട് ഞാനിതാ ഇവിടെ. നയനയാകട്ടെ സ്ക്രിപ്റ്റുകൾ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ…”

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...  (9 minutes ago)

THRISSUR ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു  (32 minutes ago)

PALAKKAD രഹസ്യമൊഴി രേഖപ്പെടുത്തി  (49 minutes ago)

വിഡിയോ പുറത്തുവിട്ട് ട്രംപ്,  (55 minutes ago)

നാളെ എല്ലാം മാറി മാറിയും ശമ്പളം കുറയും ഇന്ന് 12 മണി-ക്ക് APRIL 1 -ന് രാജ്യത്ത് ഈ 15 മാറ്റങ്ങൾ  (1 hour ago)

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണം; മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

എഫ്‌സിആര്‍എ ഭേദഗതിബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് അതിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ വേണ്ടി; എഫ്‌സിആര്‍എ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കില്‍ എഫ്‌സിആര്‍എ റദ്ദാകുമെന്ന്  (1 hour ago)

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (2 hours ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (2 hours ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (3 hours ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (3 hours ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (3 hours ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (3 hours ago)

Malayali Vartha Recommends