'ഹൗ ഈസ് ദ് ജോഷ്', ഇന്ത്യന്‍ വ്യോമാക്രമണത്തെ അഭിനന്ദിച്ച് താരങ്ങള്‍

പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പിന് നേരെ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് താരങ്ങള്‍ രംഗത്ത്.
'ഹൗ ഈസ് ദ് ജോഷ്' എന്ന വാചകത്തോട് കൂടിയാണ് ആക്രമണത്തെയും വ്യോമസേനയേയും മോഹന്‍ലാല്‍ ട്വിറ്ററിലൂടെ പ്രകീര്‍ത്തിച്ചത്.
'ഹൗ ഈസ് ദ് ജോഷ്' എന്ന വാചകത്തോട് കൂടിയാണ് മിക്ക താരങ്ങളും അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. 'ഉറി ദി സര്‍ജ്ജിക്കല്‍ സട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വാചകമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഒരു പൊതുപരിപാടിക്കിടെ ഈ വാചകം ഉയര്‍ത്തിയിരുന്നു. നടന്‍ സുരേഷ് ഗോപിയും 'ഹൗ ഈസ് ദ് ജോഷ്' മുഴക്കിയാണ് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചത്.ഇന്ന് പുലര്‍ച്ചെ 3.30നാണ് പാകിസ്ഥാനിലെ പ്രധാനഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്.
12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്. 1000 കി.ഗ്രാമില്‍ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha


























