എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് ആര്‍ക്കും എന്തും പറയാം എന്നല്ല... ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് തക്ക മറുപടിയുമായി റായ് ലക്ഷ്മി

തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വെളിപ്പെടുത്തി നടി റായ് ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ നടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. കുറച്ചു ദിവസങ്ങളിലായി താരം ഗര്‍ഭിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് ഉള്ള മറുപടിയുമായിട്ടാണ് താരമിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 'തന്നെ കുറിച്ച് ചിലര്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് ആര്‍ക്കും എന്തും പറയാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വെച്ച് എന്നെ വിലയിരുത്തരുത്' റായ് ലക്ഷ്മി വ്യക്തമാക്കി.
നിലവില്‍ കന്നട ചിത്രം ഝാന്‍സിയുടെ ചിത്രീകരണ തിരക്കിലാണ് താരം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ 'ഒരു കുട്ടനാടന്‍ ബ്ലോഗാണ്' ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് നടി റായ് ലക്ഷ്മി.
https://www.facebook.com/Malayalivartha


























