Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭി ഇപ്പോള്‍ എത്തിയതല്ലേ ഉളളൂ, നിങ്ങളെ നല്ല സ്വീകരണം തന്നെയാണ് കാത്തിരിക്കുന്നത്... ചോരയൊലിപ്പിച്ച മുഖവുമായി നടന്നുനീങ്ങിയ ഇന്ത്യന്‍ വിങ് കമാന്‍ഡറിനെ അപമാനിച്ച്‌ പാക് നടി വീണാമാലിഖ്

28 FEBRUARY 2019 01:03 PM IST
മലയാളി വാര്‍ത്ത

പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെമ്ബാടും എന്നത് പോലെ ബോളിവുഡിലും പാകിസ്താന് എതിരെ രോഷം കത്തിയിരുന്നു. പാകിസ്താനില്‍ നിന്നുളള സിനിമാ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയുമുണ്ടായി.ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതോടെ സമാധാനം വേണമെന്ന ആവശ്യം സിനിമാ രംഗത്ത് നിന്നും ഉയരുന്നുണ്ട്.

ഇന്ത്യയിലേയും പാകിസ്താനിലേയും പല താരങ്ങളും സമാധാനം പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്നു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരിച്ച്‌ അയക്കണം എന്ന ആവശ്യവും ശക്തമാണ്. പാക് ജനത പോലും അഭിനന്ദിനെ തിരിച്ചയക്കണം എന്നാവശ്യപ്പെടുമ്ബോഴാണ് ഇന്ത്യന്‍ വൈമാനികനെ അധിക്ഷേപിച്ച്‌ പാക് നടിയായ വീണ മാലികിന്റെ രംഗത്തെത്തിയത്.

അഭിനന്ദന്‍ പാകിസ്താന്റെ കസ്റ്റഡിയിലായതിന് തൊട്ട് പിന്നാലെ വീണ മാലിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. അഭി ഇപ്പോള്‍ എത്തിയതല്ലേ ഉളളൂ. നിങ്ങളെ നല്ല സ്വീകരണം തന്നെയാണ് കാത്തിരിക്കുന്നത് എന്നാണ് ആദ്യത്തെ ട്വീറ്റില്‍ വീണ മാലിക് എഴുതിയിരിക്കുന്നത്.

ചോരയൊലിപ്പിച്ച മുഖവുമായി പാക് സൈന്യം അഭിനന്ദിനെ കൊണ്ടുപോകുന്ന ചിത്രവും നടി പങ്കുവെച്ചിരിക്കുന്നു. മറ്റൊരു ട്വീറ്റ് ബോളിവുഡിനെ ലക്ഷ്യമിട്ടുളളതാണ്. ഹലോ ബോളിവുഡിലെ സുഹൃത്തുക്കളേ.. ഞങ്ങളോട് കളിക്കരുത് എന്നാണ് വീണ മാലികിന്റെ മറ്റൊരു പോസ്റ്റ്. അഭിനന്ദിന്റെ മറ്റൊരു ചിത്രം പങ്കുവെച്ച്‌ മീശയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് പാക് നടി.

അതേ സമയം വീണ മാലികിന്റെ ഈ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. സ്വരയുടെ ട്വീറ്റ് ഇങ്ങനെ: വീണാജീ.. നിങ്ങളെക്കുറിച്ചും നിങ്ങളുടെ വികലമായ മനസ്സിനെ കുറിച്ചും ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളുടെ ഈ ആഹ്ലാദം അറപ്പുളവാക്കുന്നതാണ്. പിടിയിലായിട്ടും മാന്യതയും അന്തസ്സും പുലര്‍ത്തുന്ന ഞങ്ങളുടെ ഓഫീസര്‍ ഒരു ഹീറോ ആണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ചോദ്യം ചെയ്യുന്ന നിങ്ങളുടെ ആര്‍മിയിലെ തന്നെ മേജറുടെ മാന്യതയോ അല്ലെങ്കില്‍ സമാധാനം ആവശ്യപ്പെടുന്ന പാക് ജനതയുടെ മാന്യതയോ എങ്കിലും കാണിക്കൂ എന്നാണ് സ്വര ഭാസ്‌കര്‍ ആവശ്യപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (28 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (1 hour ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (1 hour ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends