എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല... ഗര്‍ഭിണിയെന്ന പ്രചാരണത്തിന് മറുപടിയുമായി താരം
തെന്നിന്ത്യയില്‍ താരറാണിയായി തിളങ്ങിയ റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ചുവടുവച്ച് കഴിഞ്ഞു. പ്രണയ വിവാദങ്ങളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരം ഗര്‍ഭിണി ആണെന്നാണ് പുതിയ പ്രചരണം. കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് താരം.
പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു. 'ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്' എന്നും ലക്ഷ്മി വ്യക്തമാക്കി.
ഝാന്‍സി എന്ന കന്നഡ ചിത്രത്തിന്റെ തിരക്കിലാണ് ലക്ഷ്മി ഇപ്പോള്‍. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്.
https://www.facebook.com/Malayalivartha