കങ്കണയെ വാനോളം പുകഴ്ത്തി കരീന രംഗത്ത്...
ബോളിവുഡ് താരം കങ്കണയുടെ മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. തനിക്ക് ചിത്രം കാണാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും കങ്കണ മികച്ചൊരു അഭിനേത്രിയാണെന്നും കരീന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കങ്കണയുടെ മണികര്‍ണികയെന്ന ബയോപിക് ചിത്രം കാണാന്‍ എനിക്കേറെ ആഗ്രഹമുണ്ട്. കങ്കണ മികച്ച അഭിനേത്രിയാണ്. എനിക്കവരെ ഒരുപാട് ഇഷ്ടമാണ്, ഞാന്‍ അവരുടെ വലിയ ആരാധികയാണ്. ബുദ്ധിമതിയായ അഭിനേത്രിയാണ് കങ്കണ. ചിത്രം ഉടനെ കാണുമെന്നും കരീന പറഞ്ഞു. ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാന് ചിത്രം കണ്ടതിനുശേഷം കങ്കണയെ വിളിച്ച് അഭിനന്ദിച്ചിരുന്നതായും കരീന കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ ധീര വനിത ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി.
റീലിസിനെത്തിയത് മുതല്‍ ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ ചിത്രം നിറസദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
https://www.facebook.com/Malayalivartha