നിങ്ങള്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ഒരു പ്രശ്നവും ഉണ്ടാകില്ല... സന്തോഷവാനായി ഇരിക്കൂ; ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം; സൈനികനുമായി വിജയ് നടത്തിയ ഫോണ്‍ സംഭാഷണം വൈറലാകുന്നു; ഏറ്റെടുത്ത് സോഷ്യൽമീഡിയ
അവധിയില്‍ നാട്ടിലെത്തിയ ഒരുപാട് പട്ടാളക്കാരെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. അതുപോലെ തമിഴ് സെല്‍വനേയും ജമ്മുവിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. അതിനിടയിലാണ് സൈനികനുമായി വിജയ് നടത്തിയ ഫോണ്‍ സംഭാഷണം വൈറലാകുന്നത്.
17 വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന തമിഴ് സെല്വന് വിജയുടെ കടുത്ത ആരാധകനാണ്. തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന് അധ്യക്ഷന്‍ ആനന്ദ് വഴിയാണ് തമിഴ്സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു. ‘ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ഒരു പ്രശ്നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം.’ വിജയ് പറഞ്ഞു. വിജയുമായി സംസാരിക്കാന്‍ പറ്റിയതില്‍ അതീവ സന്തുഷ്ടനായ തമിഴ് സെല്വന് സംസാരിക്കാന്‍ സാധിച്ചതിലുള്ള നന്ദിയും സന്തോഷവും വിജയെ അറിയിച്ചു. തമിഴ്നടന്‍ വിജയ് ആണ് ജമ്മുകശ്മീരിലുള്ള ഒരു പട്ടാള ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണം വൈറലാകുന്നത്. ഗൂടല്ലൂർ സ്വദേശിയായ തമിഴ് സെൽവനെ വിജയ് ഫോണ്‍ ചെയ്ത് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha