ബോബന്‍ സാമുവലിന്റെ അല്‍ മല്ലുവില്‍ നമിതയ്‌ക്കൊപ്പം മിയ

വികടകുമാരന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല്‍ മല്ലു. ചത്രത്തില്‍ നടി നമിത പ്രമോദും മിയയും പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രവാസി മലയാളി ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
അബുദാബി കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുക. മിയ, നമിത പ്രമോദ് എന്നിവരെ കൂടാതെ സിദ്ദിഖ്, ശീലു എബ്രഹാം, മിഥുന്‍ രമേശ്, സിനല്‍ സെനുദ്ധീന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വരദ ജിഷിന്‍, ജെന്നിഫര്‍ എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങള്‍. സിജിന്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha


























