ദിലീപിനൊപ്പം നിന്ന് സിദ്ദിഖും... ശുഭ രാത്രിയിലൂടെ വീണ്ടും ഒന്നിക്കുക്കാനൊരുങ്ങി താരങ്ങൾ

ദിലീപിന്റെ അവസാന മൂന്ന് ചിത്രത്തിലും സിദ്ദിക്ക് അഭിനയിച്ചിരുന്നു. കൂടാതെ, ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ആണ് ഇരുവരും അവസാനം ഒന്നിച്ചത്. ചിത്രം മികച്ച റിപ്പോര്‍ട്ടുകളോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന് നായിക.
അതിന് പിന്നാലെയാണ് ദിലീപും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നത്. വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതായത്, ഒരു അഭിമുഖത്തില്‍ ദിലീപും സിദ്ദിഖും ചേര്‍ന്ന് ആണ് സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























