Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...

മോഹന്‍ലാല്‍ വേഗത്തില്‍ ജീപ്പോടിച്ച് വന്ന് എന്റെ കാലിലൂടെ കയറ്റിയിറക്കി; ആ വേദനയെക്കുറിച്ച് സ്ഫടികം ജോര്‍ജ്

07 MARCH 2019 12:17 PM IST
മലയാളി വാര്‍ത്ത

സ്ഫടികം സിനിമയിലെ അഭിനയത്തിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ സ്ഫടികം ജോര്‍ജ്ജ്. വളരെ യാദൃശ്ചികമായാണ് ചിത്രത്തിന്റെ ഭാഗമായത്. നടന്‍ നാസറിന്റെ ഡേറ്റ് പ്രശ്‌നമായതിനാലാണ് വേഷം തന്നെ തേടിയെത്തിയത്. കോട്ടയത്ത് അഞ്്ജലി ഹോട്ടലില്‍ എത്തിയപ്പോള്‍ ഒരാള്‍ തന്നോട് ചോദിക്കുകയായിരുന്നു എടോ തനിക്ക് സിനിമയില്‍ അഭിനയിക്കാമോ?. മറ്റൊന്നും ആലോചിക്കാതെ താന്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. ആ ചോദിച്ചയാള്‍ സംവിധായകന്‍ ഭദ്രനായിരുന്നു. അതാണ് സ്ഫടികം ജോര്‍ജ്ജെന്ന നടന്റെ ഉദയമെന്ന് ജോര്‍ജ്ജ് പറയുന്നു.

സ്ഫടികം സിനിമയുടെ ചിത്രീകരണത്തിനിടെ വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചിത്രത്തിന്റെ അവസാനഭാഗത്തെ ഫൈറ്റ് ചെന്നൈയിലെ ഒരു പാറമടയിലാണ് ചിത്രീകരിച്ചത്. ലാല്‍ എന്നെ ജീപ്പില്‍ പിന്തുടരുന്ന സീന്‍ ചിത്രീകരിക്കുന്ന സമയം. പാറക്കൂട്ടത്തിന്റെ മുകളില്‍ നിന്ന് ഞാന്‍ ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ലാല്‍ ജീപ്പ് വേഗത്തില്‍ ഓടിച്ചുവരികയാണ്. എന്നാല്‍ എന്റെ ഭാരക്കൂടുതല്‍ കൊണ്ട് എനിക്ക് ഉരുണ്ട് മാറാന്‍ പറ്റിയില്ല. സത്യത്തില്‍ ജീപ്പ് എന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാന്‍ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പാകട്ടെ എന്റെ കാലിലൂടെ കയറിയിറങ്ങി. കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ഭദ്രന്‍ സാര്‍ അടക്കം ഓടിവന്നു. ലാലും വേഗം ജീപ്പില്‍ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാല്‍ തിരക്കുമായിരുന്നു. കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്.. അന്നും ഇന്നും എനിക്ക് ഒരുകുഴപ്പവുമില്ല. കുറച്ച് ദിവസത്തെ വേദന അതിനപ്പുറം ഒന്നുമില്ലായിരുന്നെന്നും ജോര്‍ജ്ജ് പറയുന്നു.

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചെന്ന കാരണം പറഞ്ഞാണ് എന്നെയും തിലകന്‍ ചേട്ടനെയും മാളച്ചേട്ടനെയുമൊക്കെ സംഘടന വിലക്കിയത്. മൂന്നുവര്‍ഷം സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീട് രോഗിയായി. അതോടെ ജീവിതം ആകെ തളര്‍ന്നു. പക്ഷേ അപ്പോഴെല്ലാം ജീവിക്കാന്‍ പ്രേരിപ്പിച്ചത് സിനിമ തന്നെയാണ്. അന്ന് സുരേഷ്‌ഗോപി വിളിച്ച് രോഗത്തിന്റെ കാര്യങ്ങള്‍ തുടര്‍ച്ചയായി തിരക്കിയിരുന്നു. ഇടയ്ക്ക് ഞാന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പതിയെ ഞാന്‍ ജീവിതം തിരിച്ചു പിടിച്ചു. പിന്നീട് ചെറിയ വേഷങ്ങളൊക്കെ കിട്ടിയെന്നും ജോര്‍ജ്ജ് പറയുന്നു. ഇപ്പോള്‍ വിനയനും സംഘടനകളും തന്നിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നുവരികയാണ്. ആകാശഗംഗ രണ്ടാം ഭാഗത്തിനൊപ്പം ഒരു മോഹന്‍ലാല്‍ ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിന്റെ കാലം മാറി നല്ല കാലത്തിലേക്ക് വരുന്നതിന്റെ ആശ്വാസത്തിലാണ് ഞാനെന്നും ജോര്‍ജ്ജ് പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (6 minutes ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (13 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (31 minutes ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (39 minutes ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (7 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (13 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (14 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (14 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (14 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (14 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (14 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (14 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (14 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (15 hours ago)

Malayali Vartha Recommends