Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയലിൽ അമ്മവേഷം കൈകാര്യം ചെയ്യുന്ന അറുപത്തൊന്നുകാരിയെ മുപ്പത്തേഴുകാരൻ പീഡനത്തിനിരയാക്കിയെന്ന് പോലീസിൽ പരാതി; വാട്‌സാപ്പ് ഗ്രൂപ്പില്‍ വീഡിയോ പ്രചരിച്ചതോടെ നടിയെ പുറത്താക്കാൻ ശ്രമിച്ച ചാനലിന് കിട്ടിയത് എട്ടിന്റെ പണി

12 APRIL 2019 11:25 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ പ്രമുഖ ചാനലിലെ സീരിയിലിൽ അമ്മവേഷം കൈകാര്യം ചെയ്യുന്ന അറുപത്തൊന്നുകാരിയെ മുപ്പത്തേഴുകാരൻ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി സീരിയൽ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് തന്നെ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഈ വീഡിയോ പലരും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് നിര്‍ണ്ണായക വഴിത്തിരിവുമായി പരാതി പൊലീസിലും എത്തിയത്. യുവാവ് ഗള്‍ഫിലാണുള്ളത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട് 37കാരനെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം.

അതിനിടെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. ആ 61 വയസ്സിന്റെ മര്യാദയും മാന്യതയും കാണിക്കാമായിരുന്നുവെന്ന തരത്തിൽ താരത്തിനെതിരെയും പ്രതിഷേധം നിറയുന്നുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പില്‍ വീഡിയോ എത്തിയപ്പോഴാണ് സംഭവം നടിയുടെ വീട്ടില്‍ അറിഞ്ഞത്. ഇതോടെയാണ് പരാതി നല്‍കിയതും. ചാനലിനേയും ഈ വീഡിയോ ഞെട്ടിച്ചിരുന്നു. ചാനലിന്റെ യശസ്സിനെ ബാധിക്കുന്ന സംഭവമായതു കൊണ്ട് തന്നെ നടിയെ സീരിയലില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. എന്നാല്‍ പീഡന പരാതി നല്‍കിയ സ്ത്രീയെ മാറ്റുന്നത് പുതിയ വിവാദങ്ങള്‍ക്ക് ഇട നല്‍കും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ ചാനല്‍ പ്രശ്‌നത്തില്‍ ഇടപെടാറുള്ളൂ. മുമ്ബും പല സീരിയല്‍ നടികളേയും അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയരുന്നു. അത് മിക്കതും വ്യാജവുമായിരുന്നു. ഇത്തരം പരാതികള്‍ പൊലീസിനും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വീഡിയോയുടെ ആധികാരികത ശരിവയ്ക്കും വിധം പീഡന പരാതി ലഭിച്ചത് പൊലീസിനേയും കുടുക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും യുവാവിന്റെ മൊഴി രേഖപ്പെടുത്തിയും മാത്രമേ ഇക്കാര്യത്തില്‍ പൊലീസ് നിലപാട് എടുക്കൂ. എങ്കിലും പീഡന പരാതി കിട്ടിയ സ്ഥിതിക്ക് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാണ്. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള യുവാവിനെ എത്തിക്കാന്‍ നീക്കം. നടിയുമായി യുവാവ് പരിചയപ്പെട്ടത് എങ്ങനെ എന്നതുള്‍പ്പെടെ പരിശോധിക്കും.

ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് സീരിയല്‍ നടി കായംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വിഡിയോ വാട്സാപ്പിലൂടെ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ജനപ്രിയ സീരിയലിലെ നടിക്കെതിരെ പ്രചരണങ്ങളും എത്തി. ഇതിനിടെയാണ് പരാതിയുമായി നടി രംഗത്ത് വന്നത്. തന്നെ ചതിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (9 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (14 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (17 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (34 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (39 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (43 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (46 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (49 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends