Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

ഒറ്റ സിനിമയിലൂടെ ആരാധകരെ കയ്യിലെടുത്ത ചാക്കോച്ചന്റെ പ്രിയ’ത്തിലെ നായിക ഇവിടെയുണ്ട്...

04 MAY 2019 04:03 PM IST
മലയാളി വാര്‍ത്ത

ദീപ നായര്‍ എന്ന പേര് കേട്ടാല്‍ ഒരു പക്ഷേ പെട്ടെന്നാര്‍ക്കും ആ നടിയെ ഓര്‍മ്മ വന്നോളണം എന്നില്ല. പക്ഷേ പ്രിയം എന്ന സിനിമയെ കുറിച്ച് പറഞ്ഞാല്‍ അതിലെ നായികയെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ. ഒറ്റ സിനിമയില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ പ്രിയ നായിക വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നെങ്കിലും താരം എവിടെയാണെന്ന് അറിയാൻ പ്രേക്ഷകർക്ക് എന്നും ആകാംക്ഷയുണ്ടായിരന്നു. ഇപ്പോഴിതാ ദീപയുടെയും കുടുംബത്തിന്റെയും ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കുഞ്ചാക്കോ ബോബന്‍ നാകനായി 2000 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രിയം. ചാക്കോച്ചന്‍ തിളങ്ങി നിന്ന കാലത്ത് പുതുമുഖനായികയായിട്ടായിരുന്നു ദീപ നായരുടെ അരങ്ങേറ്റം. പ്രിയത്തില്‍ ആനി എന്ന കഥാപാത്രത്തെയാണ് ദീപ നായര്‍ അവതരിപ്പിച്ചത്. തന്നെ ഏല്‍പിച്ച ജോലി ദീപ നന്നായി ചെയ്യുക തന്നെ ചെയ്തു.

തിരുവനന്തപുരം എസ് സിടി എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ദീപയെ തേടി പ്രിയത്തിലെ വേഷം എത്തുന്നത്. പഠനത്തിനിടെ തന്നെ ദീപ സിനിമ പൂര്‍ത്തിയാക്കി. സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ പഠനം പ്രശ്‌നത്തിലാകുമെന്ന് മനസ്സിലായപ്പോള്‍ തത്കാലത്തേക്ക് ഒരു ബ്രേക്ക് എടുത്തതായിരുന്നു ദീപ. പക്ഷേ ആ ബ്രേക്ക് പിന്നീട് പൊട്ടിച്ചെറിഞ്ഞില്ല. പഠിത്തം കഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാനായിരുന്നു തീരുമാനം. പക്ഷേ പഠിത്തം കഴിയുംമുപ്നേ ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി കിട്ടി. അതോടെ സിനിമ വിട്ട് ജോലിയില്‍ പ്രവേശിച്ചു. ദീപ പഠിത്തം കഴിഞ്ഞെത്താന്‍ കാത്തിരുന്ന സിനിമ പ്രവര്‍ത്തകരുണ്ടായിരുന്നു. ദേവദൂതന്‍, ചക്രം എന്നീ സിനിമകളില്‍ ഓഫറുകളുണ്ടായിരുന്നു. പക്ഷേ ഇന്‍ഫോസിസ് ജോലി അതെല്ലാം തട്ടിക്കളയാന്‍ പ്രേരിപ്പിച്ചു.

പ്രിയത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഒരു ജാഡയും ഇല്ലാത്ത സൗഹൃദമായിരുന്നു കുഞ്ചാക്കോ ബോബനില്‍ നിന്ന് ലഭിച്ചതെന്ന് ദീപ പറയുന്നു. സിനിമ വിട്ട് ജോലിക്ക് പോയ ദീപ നായര്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടുംബവുമായി താമസിക്കുന്നു. മെല്‍ബണിലെത്തിയിട്ടും തന്റെ കലാ ജീവിതത്തെ ദീപ മാറ്റിവച്ചിട്ടില്ല. നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മോഹിനിയാട്ടമാണ് പ്രിയയുടെ ഇഷ്ട നൃത്തവിഭാഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (1 hour ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (1 hour ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (2 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (2 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (2 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (2 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (2 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (2 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (2 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (3 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (4 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (6 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (7 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (7 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (8 hours ago)

Malayali Vartha Recommends