എല്ലാവരുടെയും അനുഗ്രഹത്തോടെ പ്രണയസാക്ഷാത്കാരം നടത്തി പേളി മാണിയും ശ്രീനിഷ് അരവിന്ദും; ചിത്രങ്ങള്‍ കാണാം
ബിഗ് ബോസ് മലയാളം സീസണ് ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയത്തിന് ഇന്ന് സാക്ഷാത്കാരം. പേളി മാണിയും ശ്രീനിഷ് അരവിന്ദും നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വച്ച് ഇന്നലെ വിവാഹിതരായി. റിസപ്ഷന് ഈ മാസം എട്ടിന് പാലക്കാട്ട്. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹിതരായത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന വിവാഹത്തിന്റെ ക്ഷണക്കത്തും ഇരുവരും പുറത്തു വിട്ടിരുന്നു .
https://www.facebook.com/Malayalivartha