വലിയ മോഹവുമായി ഇന്ദ്രജ വീണ്ടും മലയാളത്തില്‍

നടി ഇന്ദ്രജ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. അഭിജിത്ത്,ബാലാജി,യുവശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ട്വല്‍ത്ത് സി' എന്ന ചിത്രത്തിലാണ് ഇന്ദ്രജ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനില്‍ നെടുമങ്ങാട്,അക്ഷത്ത് സിംഗ്,പ്രകാശ് മേനോന്‍,സിബി തോമസ്,മഹേഷ്,സുധീപ്,സന്തോഷ് കുറുപ്പ്,നവനീത്,അശ്വിന്‍,കാവ്യ ഷെട്ടി,റോണ,ശിഖ,ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍,ദിലീഷ് പോത്തന്‍,ഗ്രിഗറി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥന്‍ എസ് നിര്‍വഹിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥയും സംഭാഷണവും എഴുതുന്നു.
ബി. കെ. ഹരിനാരായണന്‍,മധു വാസുദേവന്‍,തുമ്ബൂര്‍ സുബ്രഹ്മണ്യന്‍,ജോയ് തമലം എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. മേയ് പത്തിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
https://www.facebook.com/Malayalivartha
























