ബേബി, ഇന്നും എന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നതും കാത്തിരിക്കുയാണ് ഞാന്‍!!! ഞാന്‍ എപ്പോഴെ സമ്മതം... ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച് തൃഷ...

തെന്നിന്ത്യന്‍ നടി തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം വിവാഹാഭ്യര്‍ത്ഥനയും നടത്തിയ നടി ചാര്‍മിയുടെ ട്വീറ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ബേബി, ഇന്നും എന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നതും കാത്തിരിക്കുയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. ഇപ്പോഴത് നിയമപരമായി അനുവദീനയവുമാണ്.' - ഇങ്ങനെയായിരുന്നു ചാര്‍മിയുടെ ട്വീറ്റ്. ഇതിനിപ്പോള്‍ തൃഷ മറുപടി നല്‍കിയിരിക്കുകയാണ്. നന്ദി, ഞാന്‍ എപ്പോഴെ സമ്മതം പറഞ്ഞിരിക്കുന്നു എന്ന് തൃഷ ട്വീറ്റില്‍ കുറിച്ചു. പ്രിയപ്പെട്ടവളേ, നിന്നെ ഞാൻ ഇന്നും എന്നും സ്നേഹിക്കുന്നു (സ്മൈലി). നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും കാത്തു നിൽപ്പാണ് ഞാൻ (സ്മൈലി). നമുക്ക് വിവാഹം കഴിക്കാം. (സ്മൈലി) (ഇപ്പോൾ അത് നിയമപരമാണല്ലോ)." ചാർമിയുടെ രസകരമായ ട്വീറ്റ് ഇങ്ങനെയായിരുന്നു.. കൂട്ടുകാരി തൃഷയോടുള്ള ചാർമിയുടെ വിവാഹാഭ്യർത്ഥനാ സോഷ്യൽ മീഡിയ ഏറ്റെടുത്തതിന് പിന്നാലെയാണ് തൃഷയുടെ മറുപടി എത്തിയിരിക്കുന്നത്. കാട്ടു ചെമ്പകത്തിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് മുംബൈ താരം ചാർമി കൗർ. മലയാളത്തിൽ എത്തുന്നതിനും മുൻപ് തന്നെ മലയാളികൾ ഇഷ്ടപ്പെട്ട മറ്റൊരു താരമാണ് തൃഷ. തൃഷയുടെ പിറന്നാൾ ദിനത്തിലാണ് ഇങ്ങനെയൊരു ട്വീറ്റ് ചാർമി ചെയ്തത്.
ജന്മദിനാശംസകളുമായി കൂട്ടുകാരി ചാർമിയിട്ട പോസ്റ്റാണ് ഇവിടെ വിഷയം. സംഗതി ഇത്രയേ ഉള്ളൂ. ചാർമിക്ക് വിവാഹം കഴിക്കണം. മറ്റാരെയുമല്ല തൃഷയെ തന്നെ. തൃഷ കെട്ടിപ്പിടിച്ചു മുത്തം നൽകുന്ന ചിത്രത്തോടൊപ്പമാണ് ചാർമിയുടെ പോസ്റ്റ്.കാട്ടുചെമ്പകത്തിലെ സുന്ദരി ഇപ്പോൾ തമിഴിലെയും, തെലുങ്കിലെയും തിരക്കേറിയ താരമാണ്.
https://www.facebook.com/Malayalivartha
























