Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങൾ രണ്ടുപേരും കൂടുതല്‍ അകന്നു... റിമിയുമായുള്ള ദാമ്പത്യം എനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്; സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചു... ഇനി രണ്ടുപേർക്കും രണ്ടുവഴി; പരസ്‌പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്‌ത വിവാഹ മോചന ഹര്‍ജി അനുവദിച്ച് എറണാകുളം കുടുംബ കോടതി; പതിനൊന്ന് വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം...

08 MAY 2019 10:00 AM IST
മലയാളി വാര്‍ത്ത

റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ റോയ്‌സ്‌ കിഴക്കൂടനുമൊത്ത്‌ പരസ്‌പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്‌ത വിവാഹ മോചന ഹര്‍ജിയാണ്‌ എറണാകുളം കുടുംബ കോടതി അനുവദിച്ചത്‌. ഏപ്രില്‍ 16നാണ്‌ ഇരുവരും സംയുക്‌ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തത്‌. അതേസമയം ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. അടുത്തിടെ റിമിടോമി ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്. വിവാഹമോചന ഹര്‍ജി നല്‍കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ റോയ്സ് നടത്തിയിരുന്നു.

പൂര്‍ണമായും ദാമ്പത്യപ്രശ്നം തന്നെയായിരുന്നു ഇരുവര്‍ക്കുമിടയിലേതെന്നും എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്നുമാണ് റോയ്‌സിന്റെ പക്ഷം. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്സ് പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്സ് പറയുന്നു.

വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ അവളുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂവത്രേ. റിമിക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്സ് നടന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധി താഴ്ന്നതിനുശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്സ് എന്നും റോയ്സ് വ്യക്തമാക്കിയിരുന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ ശ്രദ്ധേയയായി മാറി. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെ-യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (9 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (27 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (43 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends