നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിൽ കിട്ടിയ കണ്മണി... ജൂനിയര്‍ ചാക്കോച്ചന് പേരിട്ടു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു താരങ്ങൾക്ക് ആദ്യത്തെ കുഞ്ഞിനെ ലഭിച്ചത്. ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്‌റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചിരുന്നത്. പിന്നീട് ചാക്കോച്ചന്‍ തന്നെ കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുളള ചിത്രം പുറത്തുവിടുകയായിരുന്നു.
എന്നാലിപ്പോഴിതാ കുഞ്ഞിന്റെ പേരാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരെല്ലാം ചില പേരുകള്‍ സജസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ ആദ്യത്തെ കണ്മണിക്ക് പേരിട്ടതായി ചാക്കോച്ചന്‍ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. മകന് പേരിട്ടോ എന്ന് യേശുദാസ് ചോദിച്ചപ്പോള്‍ ആണ് തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി എന്ന് ചാക്കോച്ചന്‍ പറഞ്ഞത്. 'ബോബന്‍ കുഞ്ചാക്കോ' എന്നാണ് നടന്‍ മകന് പേരിട്ടിരിക്കുന്നത്. ചടങ്ങില്‍ ചാക്കോച്ചനായിരുന്നു അവതാരകനായി എത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























