സിനിമയ്ക്ക് വേണ്ടി സ്‌കൂളില്‍ നിന്നും ലീവ് എടുക്കേണ്ടി വന്നിരുന്നെങ്കിലും പഠനത്തിന് ഇതൊന്നും ഒരു തടസ്സമല്ല... എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ ഫഹദ് ഫാസിലിന്റെ കുഞ്ഞ് നായികയ്ക്ക് പത്താം ക്ലാസില്‍ തിളക്കമാര്‍ന്ന വിജയം

പത്താം ക്ലാസില്‍ മിന്നും വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ദേവികയിപ്പേള്‍. 500 ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെയാണ് ദേവികയുടെ തിളക്കമാര്‍ന്ന വിജയം. ഫഹദ് ഫാസിലിന്റെ ഹിറ്റ് ചിത്രമായ ഞാന്‍ പ്രകാശനിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ദേവിക സഞ്ജയ്. പോലീസ് ഉദ്യോഗസ്ഥനായ പികെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക സഞ്ജയ്. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദേവിക വലിയ ആരാധകരെ സ്വന്തമാക്കിയത്.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് ദേവികയുടെ സിനിമയിലേക്കുള്ള വരവ്. സിനിമയ്ക്ക് വേണ്ടി സ്‌കൂളില്‍ നിന്നും ലീവ് എടുക്കേണ്ടി വന്നിരുന്നെങ്കിലും പഠനത്തിന് ഇതൊന്നും ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞുതാരം. ദേവിക പഠിച്ചിരുന്ന സ്‌കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാന്‍ പ്രകാശനിലേക്ക് നടി എത്തുന്നത്.
https://www.facebook.com/Malayalivartha
























