Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ബിഗ്‌ബോസ് താരങ്ങളെ അധികം ഉൾപ്പെടുത്താതെ പേളി ശ്രീനിഷ് വിവാഹം... പേളി വിളിച്ചില്ലെന്ന് ദിയ!!! രഞ്ജിനിയെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളാണെന്ന് രഞ്ജിനി; താരങ്ങളുടെ പ്രണയം ഇരുവീട്ടുകാരോടും സംസാരിക്കാമെന്ന് ആദ്യം വാക്ക് കൊടുത്ത മോഹൻലാലിനെയും ഒഴിവാക്കിയോ?

08 MAY 2019 10:41 AM IST
മലയാളി വാര്‍ത്ത

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹിതരായത്.

ബിഗ് ബോസില്‍ എലിമിനേഷന് വേണ്ടി എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ശ്രീനിയോടും പേളിയോടും വിവാഹത്തെക്കുറിച്ച്‌ ചോദിച്ചത്. ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും ലാലേട്ടന്‍ ഇരുവീട്ടുകാരോടും ഇതേക്കുറിച്ച്‌ സംസാരിച്ച്‌ സമ്മതം വാങ്ങണമെന്നുമാവശ്യപ്പെട്ട് ഇരുവരും എത്തിയിരുന്നു. ഉറപ്പായും താന്‍ അത് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വിവാഹത്തിന് എത്തിയില്ലേയെന്നുള്ള ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിഗ് ബോസ് മലയാള പതിപ്പിൽ മത്സരം കടുത്തതോടെയാണ് പലരും പരിപാടിയില്‍ നിന്നും പുറത്തായത്. പേളി മാണി ഫിനാലെ വരെ എത്തിയിരുന്നു. അവസാനത്തെ അഞ്ചിലൊരാളായപ്പോഴാണ് ശ്രിനിഷ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ശ്രീനി പോയതോടെ പേളിയും നിരാശയിലായിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ഇരുവര്‍ക്കും ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ബിഗ് ബോസില്‍ നിന്നും സാബു, ഹിമ, അരിസ്‌റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു പേളിഷ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ കുറച്ച്‌ പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. തുടക്കം മുതലേ തന്നെ ഈ ബന്ധത്തെ വിമര്‍ശിച്ചവരായിരുന്നു കൂടുതലും. എന്നാല്‍ ആദ്യാവസാനം മുതല്‍ ഷിയാസ് ഇവര്‍ക്കൊപ്പമായിരുന്നു. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി അളിയനാണെന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഷിയാസ് എത്തിയിരുന്നു.

സാബുവും സുരേഷുമൊക്കെ എത്തിയപ്പോള്‍ ആഘോഷം കിടുക്കുകയായിരുന്നു. ഇതിനിടയിലാണ് വിവാഹത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് പോസ്റ്റുമായി ദിയ സനയെത്തിയത്. പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും വിവാഹ ആശംസകളുമായി രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. അതിനൊപ്പം താന്‍ എന്ത് കൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താതിരുന്നെതന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രഞ്ജിനി പറയുന്നുണ്ട്. 'ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആശംസകള്‍. എല്ലാകാലവും നിങ്ങളുടെ ഈ സ്‌നേഹം നിലനില്‍ക്കട്ടെ. അതിനൊപ്പം എന്നെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളിന് നന്ദി പറയുകയും വിവാഹത്തില്‍ എത്തി ചേരാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുകയാണ്.

താനിപ്പോള്‍ ഫുക്കേട്ടിലാണുള്ളതിനാലാണ് വിവാഹത്തിന് എത്താന്‍ കഴിയാതെ പോയത്. ഈ വിവാഹത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. കാരണം ഇവര്‍ ഈ മനോഹരമായ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പോഴും ഞാനും ഇതിന്റെ ചെറിയൊരു ഭാഗമാണ്. ഒടുവില്‍ പേര്‍ളിഷ് നിങ്ങളുയെ യഥാര്‍ഥ സ്‌നേഹം അവസാനം വരെ വിജയിച്ചോണ്ട് ഇരിക്കട്ടെ എന്നും രഞ്ജിനിയും പറയുന്നു.

മമ്മൂട്ടിയും ടൊവിനോയും മാത്രമല്ല മിയ, പ്രിയാമണി,സിദ്ദിഖ്, അപര്‍ണ ബാലമുരളി, വിജയ് ബാബു, മംമ്ത മോഹന്‍ദാസ്, ഗാവിന്ദ് പത്മസൂര്യ, നീരജ് മാധവ്, സ്റ്റീഫന്‍ ദേവസി, സണ്ണി വെയ്‌നും ഭാര്യയുമുള്‍പ്പടെ നിരവധി പേരാണ് നവദമ്ബതികളെ ആശീര്‍വദിക്കാനായി എത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമുള്ളവര്‍ പങ്കെടുത്ത ചടങ്ങിനിടയിലെ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. മമ്മൂട്ടി വന്നപ്പോഴുള്ള പേളിയുടെ ആര്‍പ്പുവിളിയുടെ വീഡിയോയും വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (5 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends