സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു... വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്!! പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല... മനസ് തുറന്ന് നയൻതാര

ഗജിനിയില്‍ അഭിനയിച്ചത് തന്റെ മോശം തീരുമാനമാണെന്നും നയന്‍താര പറയുന്നു. 'സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്ബോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു'- നയന്‍താര പറഞ്ഞു തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു ഗജിനി.
പിന്നീട അമീര്‍ ഖാനെ നായകനാക്കി ഹിന്ദിയിലും സിനിമ എടുത്തിരുന്നു. 'കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്ബോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. താന്‍ അഭിനയിച്ച ഒരു പ്രത്യേക സിനിമയെക്കുറിച്ചാണ് താരം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമുള്ള നയന്‍താരയുടെ വെളിപ്പെടുത്തല്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുമുണ്ട്, സിനിമാ ലോകത്തില്‍.ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha
























