50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ കൊണ്ട് നെയ്തെടുത്ത കാഞ്ചീപുരം സാരി... സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങളും തുന്നി പിടിപ്പിച്ചു; ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായി പേളി... ഹിന്ദു ആചാര പ്രകാരം പേളിക്ക് താലിചാര്‍ത്തി ശ്രീനിഷ്

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം ചടങ്ങുകള്‍ നടന്നത്.
ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായാണ് പേളി എത്തിയത്. കൊച്ചിയിലെ മിലന്‍ ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്. പേളിയുടെ കല്യാണ സാരിയില്‍ ഒരു പ്രത്യേകതയുണ്ട്. 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്. സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങളും നെയ്തു ചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























