തമന്നയുടെ നൃത്തം കണ്ട് പരിസരം മറന്ന് പ്രഭുദേവ

തമന്നയുടെ ഗ്ലാമറാണ് ഇപ്പോള്‍ ചര്‍ച്ചയില്‍. പ്രഭുദേവയും തമന്നയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ദേവി. ഇപ്പോഴിതാ ദേവി 2 എത്തിയിരിക്കുന്നു. ദേവി2 ലെ തമന്നയുടെ ഗ്ലാമര്‍ പാട്ടാണ് വൈറലാകുന്നത്. ഹൊറര്‍ ടെച്ചുള്ള ചിത്രമായിരുന്നു ദേവി. ചിത്രത്തിലെ റെഡി റെഡി.. എന്ന ഗാനമാണ് പുറത്തുവന്നത്.
ഗ്ലാമര്‍ വേഷത്തിലാണ് തമന്നയുടെ ചുവടുകള്‍. നിന്‍സി വിന്‍സന്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് വരികള്‍. ഈണം പകര്‍ന്നിരിക്കുന്നത് സാം സിഎസ് ആണ്. എഎല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗോപി സുന്ദറും ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. മെയ് അവസാന വാരത്തോടെ ചിത്രം തിയേറ്ററിലെത്തുന്നതാണ്.
https://www.facebook.com/Malayalivartha
























