ദൈവം തനിക്കരികിലേക്കയച്ച മാലാഖക്കുട്ടിയാണ് റേച്ചൽ!! സില്‍വര്‍ കളറിലുള്ള സാരിയിൽ തിളങ്ങി പേളിയുടെ സഹോദരി.... താന്‍ ലക്കിയസ്റ്റ് ബ്രദറാണെന്ന് ശ്രീനി.. കുഞ്ഞനിയനെ കൊഞ്ചിക്കുന്ന ചേച്ചിമാരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. ഇപ്പോഴിതാ വിവാഹത്തിന് ശേഷം സഹോദരങ്ങളെക്കുറിച്ച് വാചാലരായി രംഗത്തെത്തിയിരിക്കുകയാണ് പേളിയും ശ്രിനിഷും. വീട്ടിലെ ഇളയകുട്ടിയാണ് താനെന്ന് നേരത്തെ തന്നെ ശ്രിനിഷ് വ്യക്തമാക്കിയിരുന്നു. സഹോദരിമാരുടെയും മാതാപിതാക്കളുടേയും പിന്തുണയെക്കുറിച്ചും താരം വാചാലനായിരുന്നു. വിവാഹ ദിനത്തില്‍ ഇരുകവിളിലും തലോടുന്ന ചേച്ചിമാരുടെ ചിത്രവുമായാണ് താരം എത്തിയിട്ടുള്ളത്. താന്‍ ലക്കിയസ്റ്റ് ബ്രദറാണെന്നും താരം കുറിച്ചിട്ടുണ്ട്. കുഞ്ഞനിയനെ കൊഞ്ചിക്കുന്ന ചേച്ചിമാരുടെ ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതുപോലെ തന്നെ സഹോദരിയെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് പേളി. വിവാഹ ദിനത്തില്‍ സാരിയുടെ പ്ലീറ്റ്‌സ് ശരിയാക്കുന്നതിനിടയിലെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സാരിയില്‍ അതീവ സുന്ദരിയായാണ് പേളിയെത്തിയത്. സില്‍വര്‍ കളറിലുള്ള സാരിയിലായിരുന്നു സഹോദരിയായ റേച്ചല്‍. ദൈവം തനിക്കരികിലേക്കയച്ച മാലാഖക്കുട്ടിയാണ് റേച്ചലെന്നാണ് പേളി കുറിച്ചിട്ടുള്ളത്. നവവധുവായി അണിഞ്ഞൊരുങ്ങിയതിന് ശേഷം അമ്മയക്ക് ഉമ്മ കൊടുക്കുന്ന ഫോട്ടോയും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























