സുഹൃത്തിന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് സമ്മതം മൂളി തൃഷ

96 എന്ന വിജയ് സേതുപതി ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തിയ തൃഷയുടെ മുപ്പത്തിയാറാം ജന്മദിനമായിരുന്നു മെയ് 4ന്. പിറന്നാളിനോടനുബന്ധിച്ച് പ്രമുഖരും ആരാധകരുമായ നിരവധി ആളുകള്‍ താരത്തിനു ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റായിരുന്നു തൃഷയുടെ ഏറ്റവുമടുത്ത സുഹൃത്തും നടിയുമായ ചാര്‍മി കൗറിന്റേത്.
ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാനായി മുട്ടില്‍ കാത്തുനില്‍ക്കുകയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്)' ഇതായിരുന്നു ചാര്‍മിയുടെ ട്വീറ്റ്.
ചാര്‍മിയുടെ ട്വീറ്റിന് തൃഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'നന്ദി...ഞാന്‍ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു ' തൃഷ കുറിച്ചു.
https://www.facebook.com/Malayalivartha
























