ജാമിയയ്‌ക്കൊപ്പം കുഞ്ഞതിഥി.... അച്ഛനായ സന്തോഷത്തില്‍ സൗബിന്‍ ഷാഹിര്‍; ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയ സാഹിറിനെ സൗബിന്‍ ജീവിതസഖിയാക്കിയത്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ താരത്തോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ചോദിച്ച് ആരാധകരെത്തിയിരുന്നു. സൗബിന്‍ ഷാഹിര്‍ വാപ്പച്ചിയായെന്നുള്ള സന്തോഷവാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചെത്തിയത്.
ഇതിന് പിന്നാലെയായി ഭാര്യയായ ജാമിയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞതിഥിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇറ്റ്‌സ് എ ബോയ് എന്നെഴുതിയ ബലൂണുകള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























