ഇങ്ങനെയൊരു നേര്‍ച്ചയെക്കുറിച്ച് ഞാന്‍ ആദ്യമായാണ് അറിയുന്നത്!! കുട്ടി ജനിച്ചതിന്റെ ഭാഗമായാണോ ഇത്തരത്തിലൊരു നേര്‍ച്ചയെന്ന് പിഷാരടിയുടെ ചോദ്യത്തിന് മുന്നിൽ നിറപുഞ്ചിരി തൂകി ചാക്കോച്ചന്‍

ആദ്യമായാണ് കുഞ്ചാക്കോ ബോബന്‍ ഒരു പരിപാടിയുടെ അവതാരകനായി എത്തുന്നത്. മുന്‍നിര ചാനലുകളുടേതുള്‍പ്പടെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അവതാരകനായി എത്തിയത് ആദ്യമായിരുന്നു. നീല കോട്ടും സ്യൂട്ടുമണിഞ്ഞായിരുന്നു ചാക്കോച്ചന്റെ വരവ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകരുടെ സ്വന്തം താരമായ രമേഷ് പിഷാരടിയായിരുന്നു മറ്റൊരു അവതാരകനായി എത്തിയത്.
കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും തമാശയുമൊക്കെയായാണ് പിഷാരടി ഓരോ തവണയും എത്താറുള്ളത്.കുട്ടി ജനിച്ചതിന്റെ ഭാഗമായാണോ ഇത്തരത്തിലൊരു നേര്‍ച്ചയെന്നായിരുന്നു പിഷാരടി കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. ഇങ്ങനെയൊരു നേര്‍ച്ചയെക്കുറിച്ച് താന്‍ ആദ്യമായാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേഷ് പിഷാരടിയുടെ ട്രോളില്‍ നിറപുഞ്ചിരിയുമായി നില്‍ക്കുകയാണ് ചാക്കോച്ചന്‍. അദ്ദേഹത്തിന്റെ മറുപടി എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംഭവം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























