Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് ഹൗസില്‍ മൊട്ടിട്ട പ്രണയം ഒമ്പത് മാസത്തിനൊടുവില്‍ വിവാഹത്തിലെത്തി!! 16 മത്സരാര്‍ഥികളില്‍ വെറും നാലു പേരെ മാത്രം വിവാഹത്തിന് ക്ഷണിച്ചു... ഇതുവരെ ഒന്നും മാറിയിട്ടില്ല;ദിയക്കും രഞ്ജിനിയ്ക്കും പിന്നാലെ അർച്ചനയും...

11 MAY 2019 02:28 PM IST
മലയാളി വാര്‍ത്ത

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹിതരായത്. അതേസമയം ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്ത 16 മത്സരാര്‍ഥികളില്‍ വെറും നാലു പേര്‍ മാത്രമാണ് കല്യാണത്തിന് എത്തിയെതെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് പേളിഷ് കല്യാണത്തിന് പോയില്ലെന്ന ആരാധകന്റെ കമന്റിന് അര്‍ച്ചന നല്‍കിയ മറുപടി വൈറലാകുകയാണ്. അതേസമയം കമന്റ് വൈറലായി വിമര്‍ശനം നേരിട്ടതോടെ അര്‍ച്ചന കമന്റ് ഡിലിറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം സാബുവിനൊപ്പമുള്ള ഒരു ചിത്രം അര്‍ച്ചന പങ്കുവച്ചിരിരുന്ന. ഇതിന് താഴെ പേളിയുടെ കല്യാണത്തിന് പോയില്ലെയെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇതോടെയാണ് തന്നെ ക്ഷണിച്ചില്ലെന്ന് അര്‍ച്ചന വ്യക്തമാക്കിയത്. തന്നെ വിളിച്ചില്ലെന്നും താന്‍ എന്തുചെയ്യാനാണെന്നും ആരെ വിളിക്കണമെന്നും ആരെ വിളിക്കരുതെന്നതും അവരുടെ താല്‍പര്യമാണെന്നും ഇതുവരെ ഒന്നും മാറിയിട്ടില്ലെന്നുമാണ് അര്‍ച്ചന കുറിച്ചത്. ഇതിന് പിന്നാലെ പലരും താരത്തെ കളിയാകി കമന്റിട്ടു. വിളിക്കാഞ്ഞത് നന്നായെന്നും ബിഗ്‌ബോസിനുളളിലും പുറത്തും ചെയ്തതുകൂട്ടിയ കാര്യങ്ങള്‍ കൊണ്ടാണ് പേളി വിളിക്കാത്തതെന്നും കമന്റുകള്‍ എത്തി. ഇതോടെ തന്റെ മറുപടിയും നെഗറ്റീവ് കമന്റ്‌സുമെല്ലാം താരം ഡീലിറ്റ് ചെയ്യുകയാണ് ചെയ്തത്.

വിവാഹത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് പോസ്റ്റുമായി ദിയ സനയും നേരത്തെ എത്തിയിരുന്നു. പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും വിവാഹ ആശംസകളുമായി രഞ്ജിനി ഹരിദാസും എത്തിയിരുന്നു. അതിനൊപ്പം താന്‍ എന്ത് കൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താതിരുന്നെതന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രഞ്ജിനി പറയുന്നുണ്ട്. 'ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആശംസകള്‍. എല്ലാകാലവും നിങ്ങളുടെ ഈ സ്‌നേഹം നിലനില്‍ക്കട്ടെ. അതിനൊപ്പം എന്നെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളിന് നന്ദി പറയുകയും വിവാഹത്തില്‍ എത്തി ചേരാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുകയാണ്. താനിപ്പോള്‍ ഫുക്കേട്ടിലാണുള്ളതിനാലാണ് വിവാഹത്തിന് എത്താന്‍ കഴിയാതെ പോയത്. ഈ വിവാഹത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. കാരണം ഇവര്‍ ഈ മനോഹരമായ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പോഴും ഞാനും ഇതിന്റെ ചെറിയൊരു ഭാഗമാണ്. പേര്‍ളിഷ് നിങ്ങളുടെ യഥാര്‍ഥ സ്‌നേഹം അവസാനം വരെ വിജയിച്ചോണ്ട് ഇരിക്കട്ടെ എന്നും രഞ്ജിനിയും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends