കിം കാർദാഷിയാൻ- കെയിന്‍ വെസ്റ്റിൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നു... കുഞ്ഞ് പിറന്നത് വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ

ലോകം മുഴുവൻ ആരാധകരുള്ള മോഡലും അമേരിക്കൻ ടെലിവിഷൻ താരവുമായ കിം കാർദാഷിയാൻ മാധ്യമങ്ങളിൽ നിരന്തരം എരിവും പുളിയുമുള്ള വാർത്തകൾക്ക് ആധാരമാകാറുണ്ട്. ഇപ്പോഴിതാ കിം കര്‍ദാഷിയനും ഗായകന്‍ കെയിന്‍ വെസ്റ്റിനും നാലാമത്തെ കുഞ്ഞ് പിറന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മെറ്റ് ഗാലയില്‍ ഒതുങ്ങിയ ശരീരവുമായി തിളങ്ങിയ കിം വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്.
കിമ്മിന്റെ സഹോദരി കോര്‍ട്ട്‌നി കര്‍ദാഷിയനാണ് കിമ്മിന് കുഞ്ഞ് ജനിച്ച വിവരം പുറത്ത് വിട്ടത്. ആണ്‍കുഞ്ഞാണ് പിറന്നതെന്ന് കോര്‍ട്ട്‌നി പറഞ്ഞു. 2014 ലാണ് കിമ്മും കെയിന്‍ വെസ്റ്റും വിവാഹിതരാകുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞും വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് പിറന്നത്.
https://www.facebook.com/Malayalivartha
























