Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ!!! ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാൾ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്... പേളിയെ കുറ്റം പറയുന്നവരോട് തുറന്നടിച്ച് സാധിക

13 MAY 2019 10:07 AM IST
മലയാളി വാര്‍ത്ത

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹിതരായത്. അതേസമയം പേളി-ശ്രീനീഷ് വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പേളിക്കെതിരെ വളരെ മോശമായ രീതിയില്‍ പലരും കമന്റുകള്‍ ചെയ്തിരുന്നു.

കല്യാണ ഫോട്ടോ പങ്കുവെച്ചപ്പോള്‍ അവരെ ആശിര്‍വദിക്കുന്നതിന് പകരം എപ്പോഴാണ് വിവാഹമോചനം എന്നാണ് പലരും ചോദിച്ചത്. ഇതിനെതിരെ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ സാധിക. ഫേസ്ബുക്കിലൂടെ ആണ് സാധിക ഇതിനെതിരെ പ്രതികരിച്ചത്.

സാധികയുടെ ഫേസ്ബുക് കുറിപ്പിലൂടെ....

ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവര്‍ മനുഷ്യര്‍ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ ).
ദിവസവും ഒരുപാട് വേര്പിരിയലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട് അതില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ടു അത് വൈറല്‍ ആകുന്നു എല്ലാരും അറിയുന്നു വാര്‍ത്തയാകുന്നു ചര്‍ച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.
ഞാന്‍ ഇത് ഇപ്പോള്‍ പറയാന്‍ കാരണം കഴിഞ്ഞ ദിവസം പേര്‍ളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിര്‍വദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാന്‍ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ )
ഈ കലാകാരികള്‍ കല്യാണം പിരിയുമ്പോള്‍ എന്തുകൊണ്ടു പെണ്ണുങ്ങള്‍ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികള്‍ക്ക് നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കള്‍ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോള്‍ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടില്‍ ഒരുപാട് സഹിക്കുന്നു എന്ന്... അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികള്‍ക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോര്‍ത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവള്‍ ചെയ്യുന്ന തൊഴിലോ, അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവള്‍ സംസാരിക്കുന്ന ഭാഷയുടെയോ തുലാസില്‍ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാള്‍ കരുത്തുണ്ട് അവളുടെ തീരുമാനങ്ങള്‍ക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവള്‍ക്കാവശ്യം അവളെ ഒപ്പം നിര്‍ത്തുന്ന ചേര്‍ത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തില്‍ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്.

'വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം' തോന്നാന്‍ ജീവിതം സിനിമയല്ല.
ഒരു വീട്ടില്‍ രണ്ടു മുറിയില്‍ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാള്‍ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം)
??***പരസ്പരം സ്‌നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തില്‍.***??
(എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാല്‍ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാന്‍ ആണ് )
ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങള്‍, പെരുമാറുന്ന രീതികള്‍ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്.
ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends