പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഇസ തിരികെ സ്‌നേഹം നല്‍കുന്നു.. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിൽ കിട്ടിയ കണ്മണി... ജൂനിയര്‍ ചാക്കോച്ചന് പേരിട്ടു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു താരങ്ങൾക്ക് ആദ്യത്തെ കുഞ്ഞിനെ ലഭിച്ചത്. ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്‌റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചിരുന്നത്. പിന്നീട് ചാക്കോച്ചന്‍ തന്നെ കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുളള ചിത്രം പുറത്തുവിടുകയായിരുന്നു.
എന്നാലിപ്പോഴിതാ കുഞ്ഞിന്റെ പേരാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ഫേസ്ബുക്കിലൂടെ ആണ് ചാക്കോച്ചന്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.
ഇസ എന്നായിരിക്കും കുഞ്ഞിന്റെ ഓമനപ്പേരെന്നും താരം പോസ്റ്റില്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഇസ തിരികെ സ്‌നേഹം നല്‍കുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബന്‍ നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2005ലാണ് വിവാഹിതനായത്.
https://www.facebook.com/Malayalivartha
























