Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനില്ലാതെയാണ് ഞാന്‍ വളര്‍ന്നത്... എന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്!!! സങ്കടം വരുമ്ബോള്‍ ബൈബിള്‍ മറിച്ച്‌ വായിക്കും... ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന വിശ്വാസം എനിക്കുണ്ട്!!! സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ദിവ്യ സ്പന്ദന

13 MAY 2019 10:33 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരവും മുന്‍ ലോക്സഭാ അംഗവുമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന. താരം ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ സ്പന്ദന. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്‍ പിന്നിട്ട ജീവിത സത്യങ്ങള്‍ ദിവ്യ സ്പന്ദന വെളിപ്പെടുത്തുന്നത്. അത്ര എളുപ്പമായിരുന്നില്ല ദിവ്യ സ്പന്ദനയുടെ ഇതുവരെയുള്ള ജീവിതം. അച്ഛനില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്നായിരുന്നു അമ്മയുടെ കാഴ്ചപ്പാട്.

അതുകൊണ്ട് തന്നെ നന്നായി പഠിപ്പിച്ചു. പക്ഷെ അച്ഛനില്ലാതെയുള്ള വളര്‍ച്ച ഏറെ ദുസ്സഹമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ എവിടെയാണെന്ന് ചോദിക്കുമ്ബോള്‍ വായില്‍ തോന്നുന്ന കള്ളത്തരങ്ങളൊക്കെ പറയും. അച്ഛന്‍ വിമാനാപകടത്തില്‍ മരിച്ചു, അച്ഛന്‍ അമേരിക്കയിലാണെന്നൊക്കെ പറഞ്ഞു. അച്ഛനില്ലാത്ത കുട്ടിയായത് കാരണം എന്നെ പലരും ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്തു.

അതുകൊണ്ട് അധികം കൂട്ടകാരൊന്നും എനിക്കില്ല. സങ്കടം വരുമ്ബോള്‍ ബൈബിള്‍ മറിച്ച്‌ വായിക്കും. ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. അമ്മയുമായി എനിക്ക് വികാരപരമായ ബന്ധമാണുള്ളത്. പക്ഷെ ഞങ്ങളൊരുപാട് സംസാരിക്കാറില്ല. ഒരിക്കലും അമ്മയുടെ മുന്നിലിരുന്ന് കഴിഞ്ഞ ജീവിതത്തെ കുറിച്ചോ അച്ഛനെ കുറിച്ചോ ഞാന്‍ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തില്‍ ഞാനിടപെടാറില്ല. അമ്മ എന്റെ ജീവിതത്തിലും- രമ്യ പറഞ്ഞു. പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്‌ രമ്യ. `ഭാഗ്യതാരം എന്ന വിശേഷണം രാഷ്‌ട്രീയത്തിലും അന്വര്‍ഥമാക്കിയാണു ദിവ്യ സ്‌പന്ദന എന്ന രമ്യ ലോക്‌സഭയിലെത്തുന്നത്‌. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ കന്നഡ സിനിമയുടെ `സുവര്‍ണ നായികയും `ചന്ദനറാണിയുമായ രമ്യയ്‌ക്കു രാഷ്‌ട്രീയത്തിലെ കന്നിയങ്കവും പിഴച്ചില്ല. തമിഴ്‌,തെലുങ്ക്‌ ചിത്രങ്ങളിലും സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ നായികയായ ഇവര്‍ 2011ലാണു യൂത്ത്‌ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തുന്നത്‌. രണ്ടു കൊല്ലത്തിനകം എംപി സ്‌ഥാനവും സ്വന്തം.

2003ല്‍ അഭി എന്ന കന്നഡ ചിത്രമാണു രമ്യയുടെ ആദ്യ സിനിമ. 2004ലെ ചിത്രം `കുത്ത്‌ തമിഴ്‌ സിനിമാരംഗത്തും വഴിത്തിരിവായി. കുത്ത്‌ രമ്യ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. പൊല്ലാതവന്‍, വാരണം ആയിരം തുടങ്ങിയ ഹിറ്റുകളിലൂടെ തമിഴ്‌ സിനിമാ രംഗത്തും പേരെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (27 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends