ഹണിമൂൺ ട്രിപ്പിൽ അടിച്ച് പൊളിച്ച് ശ്രീനിയും പേളിയും; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിഷ് , ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ ഭാവി പരിപാടികളെക്കുറിച്ചറിയാനും പേളിയെ വീണ്ടും സ്‌ക്രീനില്‍ കാണാനുമായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്. ശ്രിനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിന്റെയും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് താരങ്ങളുടെ ഹണിമൂൺ ചിത്രങ്ങളും ഇപ്പോൾ വൈറലാകുന്നത്. ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവിട്ടത്. സംഭവം എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























