Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകന്റെയോ കാമുകിയുടെയോ പൊസ്സെസ്സിവ്നെസ്സ് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവർ ധാരാളമാണ്... പ്രണയത്തിലാകുന്ന നിമിഷം മുതൽ ചിലരിലെ മാനസിക പ്രശ്നവും പുറത്ത് വരാറുണ്ട്!!തന്നിലെ പാരനോയിയ അഥവാ സംശയരോഗം സ്നേഹത്തിന്റെ തീവ്രതയായി തെറ്റിദ്ധരിച്ച് ,തന്റെ എല്ലാ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കെടുത്തി കളഞ്ഞിട്ടുള്ളവർ ധാരാളമാണ്... ഉയരെ കണ്ടതിന് ശേഷം മനസ് തുറന്ന് നടി മാലാ പാര്‍വ്വതി...

13 MAY 2019 01:46 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഉയരെ'. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി ആയിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ ചിത്രത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉയരെ കണ്ടതിന് ശേഷം തന്റെ അനുഭവം വിവരിക്കുകയാണ് നടി മാലാ പാര്‍വ്വതി.

മാലാ പാര്‍വ്വതിയുടെ ഫേസ്ബുക് പോസ്റ്റിലൂടെ...

ഉയരേ...ഉയരങ്ങളിലെത്തട്ടെ...

ഇന്നലെയാണ് ' ഉയരെ ' എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നത് കൊണ്ടാണ് കാണാൻ വൈകിയത്.സിനിമയുടെ പ്രൊഡ്യൂസർസ് ഷെനുഗ, ഷെഗ്ന, ഷെർഗ എന്ന മൂന്ന് പേരുകൾ കണ്ടപ്പോൾ മനസ്സ്. നിറഞ്ഞു. .മലയാള സിനിമയ്ക്ക് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എത്ര നല്ല സിനിമകളാണ് നൽകിയിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ എല്ലാമെല്ലാമായ P.V. ഗംഗാധരന്റെ 3 പെൺമക്കൾ! അവരാണ് ഉയരേ നമുക്ക് നൽകിയിരിക്കുന്നത്. നന്മയുടെ ഒരു തുടർച്ചയായാണ് എനിക്കത് അനുഭവപ്പെട്ടത്.,
സിനിമ നിർമ്മാണത്തിലേക്ക്. കടക്കാൻ തീരുമാനിച്ചവർ തിരഞ്ഞെടുത്തതോ പല്ലവിയുടെ കഥയും. പെൺകുട്ടിയുടെ ജീവിതം ആരുടേതാണ്? ആരാണ് അവളുടെ ജീവിതത്തിനെ കുറിച്ച് തീരുമാനങ്ങൾ എടുക്കേണ്ടത്? പൂമുഖവാതില്ക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകേണ്ട പെൺകുട്ടികൾ അതൊക്കെ വിട്ട് സ്വന്തം ജീവിതം ഏറ്റെടുക്കുന്നത് ഇപ്പോഴും ഒരു അത്ഭുത കാഴ്ചയാകുന്നു എന്നതാണ് സങ്കടം. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പാട്ടും ഡാൻസും നാടകവും എല്ലാം അവൾക്ക് വഴങ്ങിയിരുന്നത് പോലെ ആർക്കും വഴങ്ങുമായിരുന്നില്ല. എന്നിട്ടും കാമുകന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് ഒരു മൽസരങ്ങളിലും പങ്കെടുക്കുമായിരുന്നില്ല. 48 വയസ്റ്റിൽ അവൾ അതിൽ ദു:ഖിക്കുന്നുണ്ട്. എവിടെയോ എത്താമായിരുന്നു എന്ന തിരിച്ചറിവ് ഇന്ന് അവൾക്കുണ്ട്.

കാമുകന്റെയോ കാമുകിയുടെയോ പൊസ്സെസ്സിവ്നെസ്സ് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവർ ധാരാളമാണ്. പ്രണയത്തിലാകുന്ന നിമിഷം മുതൽ ചിലരിലെ മാനസിക പ്രശ്നവും പുറത്ത് വരാറുണ്ട്. തന്നിലെ പാരനോയിയ അഥവാ സംശയരോഗം സ്നേഹത്തിന്റെ തീവ്രതയായി തെറ്റിദ്ധരിച്ച് ,തന്റെ എല്ലാ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കെടുത്തി കളഞ്ഞിട്ടുള്ളവർ ധാരാളമാണ്. സ്വപ്നങ്ങളെ കൊന്ന് അവർ സ്വയം പ്രണയത്തിന് മുന്നിൽ ബലി അർപ്പിക്കും.എന്നാൽ സ്വപ്നത്തെ കൊല്ലുന്നവരുടെ ചിരി എന്നെന്നേക്കുമായി അവരിൽ നിന്ന് നഷ്ടപ്പെടും എന്ന് അവർ അല്പം വൈകിയേ തിരിച്ചറിയൂ. അപ്പോഴേക്കും എല്ലാം വൈകി പോയിരിക്കും. പിന്നീട് ബന്ധങ്ങളിൽ ഉണ്ടാകുന്ന ഒരു വെറുപ്പുണ്ട്. ആ വെറുപ്പ് പരസ്പരം കണ്ടില്ല എന്ന് നടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവർ നമുക്കിടയിൽ ധാരാളമാണ്.

'ഉയരേ' സ്വപ്നത്തിന്റെ കഥയാണ് .പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുടെ സ്വപ്നത്തിന്റെ കഥ. ആ സ്വപ്നത്തിന്റെ ചിറക് അരിഞ്ഞിട്ടും, ഭൂമിയിൽ തളയ്ക്കപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പറന്നുയരാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കഥ .ഇത് പല്ലവിയുടെ മാത്രം കഥയല്ല സ്നേഹത്തിന് വേണ്ടി സ്വപ്നവും കഴിവുകളും ഹോമിച്ച് പറന്നുയരാൻ കഴിയാത്ത ആയിര കണക്കിന് പെൺ മനസ്സുകൾക്കും കൂടി വേണ്ടിയാണ് ഈ ചിത്രം. ഇനി തളയ്ക്കപ്പെടാൻ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന പെൻകുട്ടികളുടെയുമാണ്. മാത്രമല്ല സ്വന്തം നിലപാടുറപ്പിച്ച് പറന്നുയരുനവരെ നിലയ്ക്ക് നിർത്തുന്ന ഒരു വലിയ ആൾക്കൂട്ടത്തോട് തന്റെ നിലപാട് ഒരിക്കൽ കൂടി അടിവരയിട്ട് ഉറക്കെ പ്രഖ്യാപിക്കകൂടിയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ. പറന്നുയരാൻ ശ്രമിക്കുന്നവർക്ക് കൈത്താങ്ങായി ഒരു ചെറിയ ലോകമുണ്ട് എന്ന് ഉറക്കെ പറയാൻ ശ്രമിക്കുന്ന ചിത്രം.

ഈ ചിത്രം കാണുമ്പോൾ നമ്മുടെ മനസ്സിൽ സമകാലികമായി നടന്ന പല വിഷയങ്ങളും മനസ്സിലേക്ക് വരും .സമൂഹം കല്പിച്ച് നൽകിയിരിക്കുന്ന സ്ഥാനങ്ങളിൽ നിൽക്കാതെ സ്വന്തം ഇടങ്ങൾ കണ്ടെത്താൻ നോക്കിയാൽ ,സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ നേരിടേണ്ടി വരുന്ന കാര്യങ്ങളെ പാർവ്വതി എന്ന നടിക്ക് ഓർമ്മപ്പെടുത്തി കൊടുത്തിരുന്നു കുറച്ച് പേർ.
പാർവ്വതിയെന്ന മികച്ച നടിയുടെ വിജയത്തിളക്കങ്ങൾക്കിടയിലും അവരുടെ കരീയറിൽ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓർത്ത് പോകും. ഈ ചിത്രത്തിന്റെ വിജയം പലതിനും ഒരു പരിഹാരമായാണ് എനിക്ക് തോന്നിയത് .നിറഞ്ഞ സദസ്സുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുമ്പോൾ ,ആ അറ്റാക്കിലെ മുറിവുകളിൽ നിന്ന് കൂടിയാണ് ഉയരേ എന്ന ചിത്രം അവരെ മോചിപ്പിക്കുന്നത്. അതിന് കാരണമായ ബോബി സഞ്ജയ്ക്കും ഷെനുഗ, ഷെഗ്ന ,ഷെർഗ, മനു അശോകനും നന്ദി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ നടൻ സിദ്ദിഖ് ,ടൊവീനോ ,ആസിഫ് അലി എന്നിവർ അവരവരുടെ വേഷം ഗംഭീരമാക്കി. ഈ ചിത്രം കൂടുതൽ ഹൃദയങ്ങൾ ഏറ്റെടുക്കട്ടെ. എല്ലാ ആശംസകളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (27 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends