അമ്മായിമ്മയെ അമ്പെയ്ത്ത് പഠിപ്പിച്ച് മരുമകന്‍ ശ്രീനിഷ്... കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിൽ അടിച്ച്‌പൊളിച്ച് താരങ്ങൾ...

വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിഷ് , ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ ഭാവി പരിപാടികളെക്കുറിച്ചറിയാനും പേളിയെ വീണ്ടും സ്‌ക്രീനില്‍ കാണാനുമായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിന് പോയി രസകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കുന്നത്. നവ ദമ്ബതികളുടെ ഹണിമൂണ്‍ ട്രിപ്പില്‍ ശ്രീനിഷിനും പേളിക്കും ഒപ്പം പേളിയുടെ അച്ഛന്‍ മാണിയും അമ്മ മോളിയും ഉണ്ട്. ഇതിനിടെ ഏറ്റവും രസകരമായ ഒരു ചിത്രവും പുറത്തുവന്നിരിക്കുകയാണ്.
അമ്മായിഅമ്മ മോളിയെ ശ്രീനിഷ് അമ്ബെയ്ത്ത് പഠിപ്പിക്കുന്ന ചിത്രമാണ് ഇത്. ഏതായാലും സോഷ്യല്‍മീഡിയ ഈ ചിത്രവും ഏറ്റെടുത്തു കഴിഞ്ഞു. പാലക്കാടന്‍ നാട്ടിന്‍ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയുടെ വീഡിയോകള്‍ ആസ്വദിച്ചതുപോലെ ഈ ചിത്രങ്ങളും രസകരം തന്നെയാണ്. ശ്രിനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിന്റെയും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
https://www.facebook.com/Malayalivartha