ടൂല-ലൂലയുമായി അജുവും ഭാര്യയും... കുട്ടികള്‍ക്കായുള്ള ബ്യൂട്ടിപാര്‍ലറും ബോട്ടീക്കും!!! ആദ്യവില്‍പ്പന നടത്തി മംമ്ത മോഹന്‍ദാസ്

കഴിഞ്ഞ ദിവസമായിരുന്നു ബോട്ടീക്കിന്റെ ഉദ്ഘാടനം. മാതൃദിനത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയായിരുന്നു അജു ടൂല ലൂലയ്ക്ക് തുടക്കമിട്ടത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. അഗസ്റ്റീനയും മക്കളും ചേര്‍ന്നാണ് കേക്ക് മുറിച്ച് ബോട്ടീക്ക് ഉദ്ഘാടനം ചെയ്തത്. ഭാര്യ അഗസ്റ്റീന വര്‍ഗീസിന്റെ പുതിയ സംരംഭത്തത്തെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ക്കായുള്ള ബ്യൂട്ടിപാര്‍ലറും ബോട്ടീക്കുമായി ടൂല-ലൂലയുമായി തങ്ങളെത്തുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.
ടൂല ലൂല ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഉദ്ഘാടനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നത്.
https://www.facebook.com/Malayalivartha