ഞാന്‍ തൊടാതിരുന്നിടത്തോളം സമയം അവള്‍ വളരെ സന്തോഷവതിയായിരുന്നു... ഇവള്‍ എന്റെ ഡാര്‍ലിങ്ങ് ആണ്!! ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടായാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. 'ഞാന്‍ തൊടാതിരുന്നിടത്തോളം സമയം അവള്‍ വളരെ സന്തോഷവതിയായിരുന്നു. ഇവള്‍ എന്റെ ഡാര്‍ലിങ്ങ് ആണ്' എന്ന് ആ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെ ഉണ്ണിയേട്ടാ, ഏട്ടനും വേണ്ടേ ഇങ്ങനെ ഒരു മോള്‍ എന്ന് ചോദ്യവുമായി ആരാധകന്‍ എത്തുകയായിരുന്നു. ഈ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. 'ശവത്തില്‍ കുത്തല്ലേടാ കുട്ടാ' എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
https://www.facebook.com/Malayalivartha
























