അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ താരമത്രെ

പോണ്‍ താരം സണ്ണിലിയോണിനു വ്യത്യസ്തമായ ജന്മദിനാശംസയുമായി ഒരു ഡോക്ടറുടെ കുറിപ്പ്. പോണ്‍സ്റ്റാറായിരുന്ന സണ്ണി മുഖ്യധാരാ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയതിനെ പരാമര്‍ശിച്ചു കൊണ്ട് വന്ന പോസ്റ്റുകളില്‍ ഭൂതകാലത്തിന്റെ പാപക്കറ മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ കണ്ട വാചകങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് ഡോ. ബെബെറ്റോ തിമോത്തിയുടെ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സണ്ണി ലിയോണിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. 'തന്റെ തെറ്റായ ഭൂതകാലത്തില്‍' നിന്ന് മാറി നടന്ന സ്ത്രീ, അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ് മെയിന്‍സ്ട്രീം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയ പ്രിയപ്പെട്ടവള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടെ 'ഭൂതകാലത്തിന്റെ പാപക്കറകളെ' മായ്ച്ച് കളയുന്നു എന്നൊക്കെയാണ് എഴുതി വിടുന്നത്.
എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് 'പാപക്കറ'. പോണ്‍ ഇന്‍ഡസ്റ്റ്രി എന്ന് പറയുന്നത് ഇന്ത്യ വിട്ടാല്‍ ഒരു ഫുള്ളി ഫ്‌ലെഡ്ജ്ഡ് ഇന്‍ഡസ്റ്റ്രിയാണ്.. പ്രത്യേക അവാര്‍ഡ് നിശയും,ഉയര്‍ന്ന സാലറിയുമൊക്കെയുള്ള ഒരു മേഖല. അവിടെ അവരുടെ സമ്മതപ്രകാരം അവര്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഒരു സോ കോള്‍ഡ് 'പാപക്കറയും' ഇല്ല.മാക്‌സിമിന്റെ പോണ്‍ സ്റ്റാര്‍സ്സില്‍ ടോപ് ലിസ്റ്റില്‍ വന്ന, പെന്റ് ഹൗസിന്റെ പെറ്റ് ഓഫ് ദി മന്ത് ആയ മുന്‍ പോണ്‍സ്റ്റാര്‍ (2013 ഇന് ശേഷം അഡള്‍ട്ട് ഫിലിം ചെയ്തിട്ടില്ലെന്നാണറിവ്) സണ്ണി ലിയോണും നിലവിലെ ഫീച്ചര്‍ ഫിലിം സ്റ്റാര്‍ സണ്ണി ലിയോണും എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്…തൊഴില്‍ മേഖലയില്‍ അവര്‍ നേരിടേണ്ടി വന്ന അബ്യൂസിനെ പറ്റിയാണ് പറഞ്ഞതെങ്കില്‍ ഓകെ.അല്ലാത്തപക്ഷം ഒരു പോണ്‍ സ്റ്റാറാവുക എന്നത് 'പാപമാണ്' എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല.
https://www.facebook.com/Malayalivartha