Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്നെ അമ്ബരിപ്പിക്കുന്നു... ഒരു പ്രമുഖ ചാനലിനെതിരെ പൊട്ടിത്തെറിച്ച്‌ തപ്‌സി

16 MAY 2019 10:45 AM IST
മലയാളി വാര്‍ത്ത

ഷോയുടെ ഒരു പ്രൊമോ വീഡിയോയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ താപ്സി പന്നുവിന്റെ വിവാദ അഭിപ്രായപ്രകടനം റിപ്പോര്‍ട്ട് ചെയ്തത്. കളേഴ്സ് ഇന്‍ഫിനിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നന്നായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിമര്‍ശനങ്ങളും ശക്തമായത്. അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാനില്‍ ഒന്നിച്ച്‌ അഭിനയിച്ച താരങ്ങളാണ് താപ്സിയും വിക്കി കൗശലും. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നതിന് മുന്‍പ് തന്നെ വാട്സ്‌ആപ്പിലൂടെ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ചാനല്‍ പരിപാടിയില്‍ തപ്സി പറയുന്നുണ്ട്. വിവാഹം കഴിക്കാന്‍ എല്ലാം കൊണ്ടും യോഗ്യനാണ് വിക്കി കൗശലെന്നും പരിപാടിയില്‍ താപ്സി പറയുന്നുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും താരം പറയുന്നു. കളേഴ്‌സ് ടിവിക്കെതിരെയാണ് താരത്തിന്റെ ആരോപണം. കളേഴ്സിലെ ഹിറ്റ് ഷോയായ ബിഎഫ്‌എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ താപ്സി പന്നു പങ്കെടുത്തിരുന്നു.

ഈ പരിപാടിയില്‍ നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും താപ്സി പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത എത്തിയത്. ആണുങ്ങളെ വൃത്തികെട്ട പദപ്രയോഗം കൊണ്ട് അടച്ചാക്ഷേപിച്ചുവെന്ന ആരോപണം ശക്തമാവുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി രംഗത്തെത്തിയത്. ഇതിനു പിന്നാലൊണ് ട്വിറ്ററിലൂടെ വിശദീകരണവുമായി നടി രംഗത്ത് വന്നത്. കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്ന അമ്ബരിപ്പിക്കുകയാണ്. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കാമെങ്കില്‍ അത് നന്നാവുമായിരുന്നു. ഇത് വില കുറഞ്ഞ ഒരു കാര്യമായിപ്പോയി- നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകള്‍ക്കൊപ്പം തപ്സി ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (9 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (18 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (23 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (54 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends