Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏതായാലും ഞാന്‍ പാഠം പഠിച്ചു... നന്ദി; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷല്‍

16 MAY 2019 04:31 PM IST
മലയാളി വാര്‍ത്ത

സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷല്‍ രംഗത്ത്. വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്കാത്ത കമ്ബനിയുടെ നടപടിക്കെതിരെയാണ് ശ്രേയ ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. വിമാനകമ്ബനിക്ക് സംഗീതജ്ഞരെയോ സംഗീതോപകരണങ്ങളെയോ ഇഷ്ടമല്ലെന്നും താന്‍ പഠിക്കേണ്ട പാഠം പഠിച്ചുവെന്നുമാണ് ശ്രേയ ട്വീറ്റ് ചെയ്തത്.

'എനിക്ക് തോന്നുന്നത്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംഗീതജ്ഞരെയും അമൂല്യമായ സംഗീതോപകരണം കൈയില്‍ വെക്കുന്നവരെയും അവരുടെ വിമാനത്തില്‍ പോകാന്‍ അനുവദിക്കില്ലാ എന്നാണ്. ഏതായാലും ഞാന്‍ പാഠം പഠിച്ചു. നന്ദി.' ശ്രേയ ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ വിമാനക്കമ്ബനി ശ്രേയയുടെ ട്വീറ്റിന് മറുപടി നല്‍കി . ശ്രേയയ്ക്ക് ഇങ്ങനെ സംഭവിച്ചതില്‍ തങ്ങള്‍ മാപ്പ് പറയുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മറുപടി ട്വീറ്റ് നല്‍കി. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളോടു എന്താണ് പറഞ്ഞതെന്നും കമ്ബനി ശ്രേയയോട് ആരാഞ്ഞു.

സാധാരണയായി 'ഏകാകി ' എന്ന ലേബലിലാണ് ശ്രേയ സംഗീത ലോകത്തും സിനിമാലോകത്തും അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ശ്രേയയുടെ ഈ പ്രതികരണം ആരാധകരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ട ഗായികയെ പിന്താങ്ങിക്കൊണ്ട് നിരവധി പേരാണ് ട്വിറ്ററില്‍ കമന്റിട്ടത്. സംഭവത്തില്‍ വിമാനക്കമ്ബനിയെ കുറ്റപ്പെടുത്തിക്കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. തികച്ചും ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് ശ്രേയ പ്രതികരിച്ചതെന്നും ഒരു ട്വിറ്റര്‍ യൂസര്‍ അഭിപ്രായപ്പെട്ടു.

പതിമൂന്ന് വര്‍ഷമായി സംഗീത രംഗത്തുള്ള ശ്രേയയുടെ അടുത്തിടെ ഇറങ്ങിയ ഹിറ്റ് പാട്ട് 'കളങ്കി'ലെ 'ഘര്‍ മൊരെ പര്‍ദേസിയ'യാണ്. ഇന്ത്യയിലെ ആദ്യത്തെ സംഗീത റിയാലിറ്റി ഷോ ആയ 'മേരി ആവാസ് സുനോ'യിലൂടെയാണ് ശ്രേയ ഇന്ത്യന്‍ മുഖ്യധാരാ സംഗീതത്തിലേക്ക് പ്രവേശിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (23 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends