ബിഗ് ബി ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി

കരീനയുമായുള്ള തന്റെ അടുപ്പം വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍. തന്റെ ഒപ്പമുളള കരീന കപൂറിന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം വെളിവാക്കിയത്. ഗോവയില്‍ വച്ച് ചിത്രീകരിച്ച അമിതാഭ് ബച്ചന്‍ ചിത്രം 'പുക്കാറി'ന്റെ ലൊക്കേഷന്‍ ചിത്രമാണ് ബിഗ് ബി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കരീനയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂറിനെയും കാണാം. കാലില്‍ പരിക്ക് പറ്രിയ കരീനയെ അമിതാഭ് ശുശ്രൂശിക്കുന്നതായാണ് ചിത്രത്തില്‍.
'ആരാണെന്ന് നോക്കൂ...ഗോവയില്‍ ചിത്രീകരിച്ച 'പുക്കാറി'ന്റെ ലൊക്കേഷനില്‍ വന്ന കരീന കപൂറാണത്...അച്ഛന്‍ രണ്‍ധീര്‍ കപൂറാണ് കൂടെയുളളത്...കാലിന് മുറിവ് പറ്റി...ഞാനാണ് മുറിവില്‍ മരുന്ന് വയ്ക്കുന്നതും മുറിവ് കെട്ടുന്നതും...' ഇങ്ങനെയാണ് ചിത്രത്തിനൊപ്പം അമിതാഭ് തന്റെ ഇന്‍സ്റ്രാഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.
തന്റെ കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയ വഴി സാധാരണയായി പങ്കുവയ്ക്കാറുണ്ട്. കൂടുതലും തന്റെ മക്കളായ അഭിഷേകിന്റേയും ശ്വേതയുടേയും ചിത്രങ്ങളാണ് ബച്ചന്‍ പങ്കുവയ്ക്കുക.
അപൂര്‍വമായി സഹപ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇതുപോലെ അദ്ദേഹം പങ്കുവയ്ക്കും. മാര്‍ച്ചില്‍, പത്തൊന്‍പതാം ഫിലിം ഫെയര്‍ അവാര്‍ഡിന്റെ വേദിയില്‍ വച്ച് താന്‍ അഭിനയിച്ച 'ആനന്ദ്' എന്ന ചിത്രത്തിന് നടന്‍ രാജേഷ് ഖന്ന മികച്ച നടനുളള പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രവും അമിതാഭ് ബച്ചന്‍ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha
























