ഉള്ളത് പറഞ്ഞാല്‍... കുളിക്കുന്നത് തന്നെ ഇഷ്ടമല്ല പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ്...

ഒരു ക്ലീന്‍സ് ഫ്രീക്ക് ആണോ പാര്‍വതിയെന്ന അവതാരകയുടെ ചോദ്യത്തിനു പാര്‍വതിയുടെ കിടിലം മറുപടി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളി ഇഷ്ടമല്ലാത്ത നിവരധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി ഇന്‍സ്പിരേഷന്‍ ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി.
നിപ വൈറസ് രോഗ കാലത്തെ കുറിച്ച് ഒരുക്കുന്ന വൈറസാണ് പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം, ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം എന്നിവയിലും പാര്‍വതി നായികയാവുന്നു.
https://www.facebook.com/Malayalivartha
























