നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു... സത്യം പറഞ്ഞാ വിശ്വസിക്കുവോ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ ട്രെയിലര്‍ പുറത്തിറങ്ങി. ബിജു മേനോന് നായനാകുന്ന ചിത്രത്തിന് ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബിജു മേനോന് നായകവേഷത്തില്‍ എത്തുന്ന സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ബിജു മേനോനും അലന്‍സിയറും ഉള്‍പ്പെടുന്നൊരു രംഗമാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ തനി നാട്ടിന് പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക.
https://www.facebook.com/Malayalivartha