Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ടിങ്ങ് മാറ്റേണ്ടിവന്നു... അമര്‍ അക്ബര്‍ അന്തോണിയിലെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് പൃഥിരാജ് ചെയ്തത് വെളിപ്പെടുത്തി മീനാക്ഷി...

18 MAY 2019 02:49 PM IST
മലയാളി വാര്‍ത്ത

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു ആയി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. ലാലേട്ടനൊപ്പം ഒപ്പത്തിലും ശ്രദ്ധേയ അഭിനയമാണ് താരം കാഴ്ച വച്ചത്. ആല്‍ബത്തിലൂടെയാണ് മീനാക്ഷി ആദ്യം വെളളിത്തിരയിലേക്ക് എത്തിയത്. ആദ്യ സിനിമ ഫഹദ് ഫാസിലിനൊപ്പമുളള വണ്‍ ബൈ ടു എന്ന ചിത്രമാണ്. ലാലേട്ടനൊപ്പവും അമര്‍ അക്കബര്‍ അന്താണിയില്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ എന്നീ മൂവര്‍ക്കൊപ്പവുമുളള അഭിനയം വളരെ രസകരമായിരുന്നുവെന്നാണ് മീനാക്ഷി പറയുന്നത്.

താന്‍ അഭിനയിച്ച സിനിമകളിലെ സെറ്റുകളെല്ലാം എനര്‍ജെറ്റിക് ആയിരുന്നുവെന്നും വീട്ടിലെ പോലെ തന്നെയായിരുന്നു എന്നുമാണ് മീനാക്ഷി പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു സംഭവത്തെക്കുറിച്ച്‌ താരം വെളിപ്പെടുത്തിയിരിക്കയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

നാലിലോ അഞ്ചിലോ പഠിക്കുമ്ബോഴായിരുന്നു അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് അത് യഥാര്‍ത്ഥത്തില്‍ ഉളള ഓടയാണെന്നും അതിലേക്ക് എടുത്ത് ഇടുവാണെന്നും പറഞ്ഞ് സെറ്റിലെ ചേട്ടന്മാര്‍ പറഞ്ഞെന്നും പറ്റിച്ചെന്നും അത് കേട്ട് തനിക്ക് പേടിയായെന്നും മീനാക്ഷി പറയുന്നു. ഓടയിലേയ്ക്ക് ഇടാന്‍ സമയത്ത് അക്കാര്യം പൃഥിരാജിനോട് പറഞ്ഞു വെന്നും എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും മീനാക്ഷി പറയുന്നു.

എന്നിട്ടും പൊക്കിയെടുത്തപ്പോള്‍ താന്‍ കരഞ്ഞെന്നും കരച്ചില്‍ മാറ്റാനായി പൃഥ്വിരാജ് ഉള്‍പ്പെടെ ഉളള എല്ലാവരും ഓടയിലേയ്ക്ക് ഇറങ്ങി കാണിച്ചു തന്നെന്നും മീനാക്ഷി പറയുന്നു. ഓടയിലിറങ്ങി എല്ലാവരുടേയും ഡ്രസ്സ് ഇല്ലാതായതോടെ ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചെന്നും അപ്പോഴെക്കും രാത്രിയായെന്നും മീനാക്ഷി പറയുന്നു. ആ സംഭവം ഇപ്പോള്‍ ഓര്‍ക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും മീനാക്ഷി പറയുന്നു. ആ സംഭവം ഇപ്പോള്‍ ഓര്‍ക്കുമ്ബോള്‍ ചിരിയാണ് വരാറുളളതെന്നും താരം പറയുന്നു. കിടങ്ങൂര്‍ എന്‍എസ്‌എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് ഇപ്പോള്‍ മീനാക്ഷി പഠിക്കുന്നത്. സ്‌കൂളില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണെന്നും താരം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (33 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (41 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends