Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈയിലെ ഡാന്‍സ് ബാറില്‍ ഐറ്റം ഡാൻസിന്റെ സെറ്റല്ലാതെ, പിന്നെ ഓട്ടന്‍തുള്ളല്‍ ചിത്രീകരിക്കാൻ പറ്റുമോ? വിമർശനങ്ങൾക്ക് മറുപടിയുമായി പൃഥ്വിരാജ്

19 MAY 2019 03:19 PM IST
മലയാളി വാര്‍ത്ത

സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും തന്റെ സിനിമകളിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. താരം ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. അതിനിടയില്‍ ലൂസിഫറിനെച്ചുറ്റിപ്പറ്റി ചില വിവാദങ്ങളും പുകഞ്ഞിരുന്നു. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തിനെതിരെ വിമര്‍ശനങ്ങളുണ്ടായി. സ്ത്രീ വിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പരാമര്‍ശത്തെയും ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

വിവാദവിഷയങ്ങളില്‍ പ്രതികരണമറിയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ചിത്രത്തിലെ ഐറ്റം ഡാന്‍സ് നമ്പറിനെക്കുറിച്ച് സംസാരിച്ചത്. 'നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?' പൃഥ്വിരാജ് ചോദിച്ചു.

സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയില്‍ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് പൃഥ്വിരാജ് മുമ്പ് ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ പൃഥ്വിയുടെ ആദ്യ ചിത്രത്തില്‍ തന്നെ ഐറ്റം ഡാന്‍സ് നമ്പര്‍ ഉള്‍പ്പെടുത്തിയതെന്തിനെന്നാണ് പലരും വിമര്‍ശിച്ചത്. ഗ്ലൈമറസ് വേഷങ്ങള്‍ ധരിച്ച് നടിമാര്‍ നൃത്തം ചെയ്യുന്ന ഐറ്റം ഡാന്‍സ് രംഗങ്ങള്‍ ഒരുകാലത്ത് സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും അത്തരം നൃത്തരംഗങ്ങള്‍ വീണ്ടും തരംഗമാവുകയായിരുന്നു.

സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ല, ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ വേറിട്ട കഴിവ് പ്രകടമാകുന്നുണ്ട്. ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും പൃഥ്വി പറയുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും അണിയറപ്രവര്‍ത്തകര്‍ക്കു തന്നെയാണെന്നും അദ്ദേഹം പറയുന്നു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം വേണമോ എന്നു തീരുമാനിച്ചിട്ടില്ലെന്നും ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും സംവിധായകന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (32 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (40 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends