ദീപികയുടെ വീഴ്ചയാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്...
ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിനിടെ ബോളിവുഡ് നടി ദീപിക വീണത് ആരാധകരില്‍ ആശങ്ക ഉളവാക്കി. ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ജിമ്മില്‍ പുഷപ്പ് എടുക്കുന്നതിനിടെ തറയില്‍ വീണു പോയെന്നും പിന്നെ കൈ കുത്തി മാത്രമാണ് എഴുന്നേല്ക്കാന് സാധിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിച്ചു.
വീഴ്ചയില്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ഈ വീഴ്ച കാന്‍ ചലച്ചിത്ര മേളയില്‍ താരത്തിന്റെ വരവിനെ ബാധിക്കുമോയെന്നാണ് ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചത്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയുടെ ബ്രാന്‍ഡ് അംബാസഡറാണ് ദീപിക.
https://www.facebook.com/Malayalivartha